Times of Kuwait
കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി ഭാഗിക പൊതുമാപ്പ് അപേക്ഷകർക്ക് പ്രത്യേക കൗണ്ടർ.
2020 ജനുവരി ഒന്നിനോ അതിന് മുമ്പോ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാൻ
ഡിസംബറിൽ പ്രത്യേക അവസരം ഒരുക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ
എംബസിയിൽ ഇന്ന് മുതൽ പ്രത്യേക കൗണ്ടർ തുറക്കും.
പിഴയടച്ച് നാട്ടിൽ പോവാൻ ഉദ്ദേശിക്കുന്നവർക്ക് എംബസി കൗണ്ടറിലൂടെ എമർജൻസി സർട്ടിഫിക്കറ്റ് നൽകും. നിലവിൽ കാലാവധി കഴിഞ്ഞ എമർജൻസി സർട്ടിഫിക്കറ്റ് കൈവശമുള്ളവർ പുതിയ അപേക്ഷ നൽകേണ്ടതില്ല.
ഇവർ ഇന്ത്യൻ എംബസിയിൽ എമർജൻസി സർട്ടിഫിക്കറ്റുമായി നേരിട്ട് എത്തി ഒപ്പ്
സാക്ഷ്യപ്പെടുത്തിയാൽ പുതിയ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കും.
പാസ്പോർട് കൈവശമില്ലത്തവർ താമസ രേഖ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത്തരക്കാർക്ക് പുതിയ പാസ്പോർട്ട് നൽകുമെന്നും അബാസഡർ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് 3.30ന് നടത്തിയ എംബസി ഓപൺ ഹൗസിലാണ് അംബാസഡർ സിബി ജോർജ് ഈ ഉറപ്പ് നൽകിയത്. ‘പൊതുമാപ്പും
എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവും ‘ എന്ന വിഷയത്തിലാണ് ഓപ്പൺ ഹൗസിൽ
ചർച്ച നടത്തിയത്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി