Times of Kuwait
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 പുതിയ കോവിഡ് കേസുകൾ. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,35,94,803 ആയി. 318 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,46,368 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1478 പേർ രോഗമുക്തരായി. നിലവിൽ, 3,00,162 പേരാണ് രോഗം ബാധിച്ചു ചികിത്സയിലുള്ളത്.
ഇതുവരെ രോഗം ബാധിച്ചവരിൽ 0.89 ശതമാനം പേർ മാത്രമാണ് ചികിത്സയിലുള്ളത്. 2020 മാർച്ച് മുതലുള്ളതിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 97.78 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി