Times of Kuwait
കുവൈത്ത് സിറ്റി: കുവൈറ്റിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ താൽപര്യമില്ലാത്തവരുടെ എണ്ണത്തിൽ വർദ്ധനവ്. കോവിഡ് വാക്സിൻ വിതരണത്തിന് ആരോഗ്യ മന്ത്രാലയം തയാറെടുപ്പ് നടത്തിവരവെ പതിനായിരക്കണക്കിനാളുകൾ വാക്സിനേഷന് തയാറാവില്ലെന്ന് സൂചന. ചില പ്രാദേശിക മാധ്യമങ്ങൾ നടത്തിയ സർവേയും സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്.പ്രതിരോധ കുത്തിവെപ്പെടുത്തതിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രത്യാഘാതങ്ങളുമാണ് ചിലരെ പിന്തിരിപ്പിക്കുന്നത്. ജനങ്ങളുടെ ആശങ്കയകറ്റാൻ ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷണത്തിൻറെയും മരുന്നിൻറയും അലർജിയുള്ളവർ, ഗർഭിണികൾ, 18 വയസ്സിൽ താഴെയുള്ളവർ, സാംക്രമിക രോഗമുള്ളവർ എന്നിവർക്ക്
വാക്സിൻ നൽകില്ലെന്ന്
ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ രാജ്യങ്ങളിൽ കുത്തിവെപ്പെടുത്തവർക്ക് അസ്വാസ്ഥ്യങ്ങളുണ്ടായത് സംബന്ധിച്ച ഒറ്റപ്പെട്ട വാർത്തകളും ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. പരീക്ഷണ
ഘട്ടത്തിലുള്ള പുതിയ വാക്സിൻ ആയതിനാൽ എല്ലാവരെയും നിർബന്ധിക്കാനും അധികൃതർ ഉദ്ദേശിക്കുന്നില്ല. ഭൂരിഭാഗം ആളുകൾ വിട്ടുനിൽക്കുമ്പോൾ വാക്സിനേഷൻ ഫലപ്രദമാവില്ലെന്നും വിലയിരുത്തലുണ്ട്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി