Times of Kuwait
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുട്ടിക്കുറ്റവാളികളുടെ എണ്ണത്തിൽ വർദ്ധന. കുവൈറ്റില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 845 ആണെന്ന് ശിശുസംരക്ഷണ വിഭാഗം മേധാവി ലെഫ്റ്റ്‌നന്റ് കേണല്‍ സൗദ് അല്‍ അമീര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളും ഓണ്‍ലൈന്‍ ഗെയിമുകളും കുട്ടികളെ അപകടകരമായി ബാധിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങളില്‍ മാതാപിതാക്കള്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുവാനുള്ള നിയമം പ്രാബല്യത്തിൽ വന്നത് മൂലം കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക, ശാരീരിക, മാനസിക പീഡനങ്ങളാണ് കുറ്റകൃത്യങ്ങളിലെ പ്രധാനമായുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി