Times of Kuwait
കുവൈത്ത് സിറ്റി: കുവൈറ്റിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി എട്ട് മണി വരെ നീളും. പതിനാറാം നാഷണല്‍ അസംബ്ലിയിലേക്കുള്ള തിരഞ്ഞടുപ്പാണ് നടക്കുന്നത്. 50 അംഗ സഭയിലേക്ക് 342 പേരാണ് മത്സര രംഗത്തുള്ളത്.
അഞ്ച് പാർലമെൻറ് മണ്ഡലങ്ങളിൽ ഓരോന്നിൽനിന്നും പത്തുപേരെയാണ് തിരഞ്ഞെടുക്കുക. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വൻ സന്നാഹങ്ങളാണ് തെരഞ്ഞെടുപ്പിന് ക്രമീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഏകോപനം ആഭ്യന്തരമന്ത്രാലയം ആരോഗ്യ മന്ത്രാലയവും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യുവാനുള്ള പ്രത്യേക ക്രമീകരണവും ക്രമീകരിച്ചിട്ടുണ്ട്.
രാവിലെ എട്ടു മണി മുതൽ തന്നെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. വിവിധ മേഖലകളിലെ ഗവർണർമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പോളിംഗ് സ്റ്റേഷനുകളിൽ എത്തി തെരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കുന്നുണ്ട്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി