January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞാൽ 500 ദീനാർ വരെ പിഴ

Times of Kuwait

കുവൈത്ത് സിറ്റി: പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ മാലിന്യം അലക്ഷ്യമായി വലിച്ചെ
റിഞ്ഞാൽ 50 മുതൽ 500 ദീനാർ വരെ പിഴ ചുമത്തുമെന്ന് പരിസ്ഥി പബ്ലിക് അതോറിറ്റി. ബീച്ചുകളിലും പാർക്കുകളിലും മറ്റും എത്തുന്നവർ കുപ്പിയും മറ്റു മാലിന്യങ്ങളും നിക്ഷേപിക്കാൻ സ്ഥാപിച്ച കൊട്ടകളിൽ തന്നെ ഇടണം.
ഇതിന് പകരം തുറന്ന സ്ഥലങ്ങളിലും റോഡുകളിലും അലക്ഷ്യമായി
വലിച്ചെറിയുന്ന പ്രവണതയുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. പരിസ്ഥിതി പബ്ലിക് അതോറിറ്റി ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.മാലിന്യം വലിച്ചെറിയുന്നതിനെതിരെ പോസ്റ്ററുകൾ സ്ഥാപിച്ചു.

ബീച്ചുകളിലും മറ്റും സന്നദ്ധ പ്രവർത്തകരെ ഉപയോഗപ്പെടുത്തി ശുചീകരണവും നടക്കുന്നു. നിയമ
ലംഘകർക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പരിസ്ഥിതി വകുപ്പിന് വാട്സ്ആപിൽ പരാതികളും നിർദേശങ്ങളും അയക്കാ
മ ൻ അധികൃതർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ 92222157 എന്ന നമ്പറിൽ ബന്ധപ്പെടാം. പ്രവൃത്തി ദിവസങ്ങളിലല്ലാത്ത സമയങ്ങളിൽ 157 എന്ന ഹോട്ട്ലൈൻ വഴി വിളിക്കാമെന്നും ആഴ്ചയിൽ എല്ലാ ദിവസവും സേവനങ്ങൾ ലഭ്യമാകുമെന്നും അതോറിറ്റി അറിയിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!