Times of Kuwait
കുവൈത്ത് സിറ്റി: കുവൈറ്റിൽ ട്രാവൽ മേഖലയിൽ 5000 പേർക്ക് ജോലി നഷ്ടമാകാൻ സാധ്യതയെന്ന് റിപ്പോർട്ട്.
40 ശതമാനം ട്രാവൽ ഏജൻസികൾ പൂട്ടലിന്റെ വക്കിലെന്ന് പഠനം സൂചിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തി
ൽ കുവൈത്തിൽനിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ 85 ശതമാനം നിർത്തിവെച്ചതോടെയാണ് ട്രാവൽ ഏജൻസികൾ പ്രതിസന്ധിയിലായത്.
മിക്കവാറും ഏജൻസികൾ പ്രതിസന്ധി നേരിടുന്നുവെങ്കിലും സാ
മ്പത്തിക പിൻബലമുള്ളവ എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിൽ കുറച്ചുകാലം പിടിച്ചുനിൽക്കും. 450ലധികം ട്രാവൽ ഏജൻസികൾ കടുത്ത പ്രതിസന്ധിയിലാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. 18 ഏജൻസികൾ ഇതിനകം പൂട്ടി. 5000ത്തോളം പേർക്ക് ജോലി നഷ്ടമാവാൻ ഇത് കാരണമാവും. ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരെ പ്രതിസന്ധി സാരമായി ബാധിക്കും.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി