Times of Kuwait
കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് പ്രതിസന്ധി മൂലം 42 ശതമാനം പദ്ധതികളും വൈകിയെന്ന് സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് ആക്ടിങ് അസിസ്റ്റൻറ് സെക്രട്ടറി ജനറൽ നാദിയ അൽ ഹംലാൻ അറിയിച്ചു.കോവിഡ് പശ്ചാത്തലത്തിൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
പരിസ്ഥിതി സൗഹൃദ പെട്രോളിയം പദ്ധതി, അൽ സൂർ എണ്ണശുദ്ധീകരണ ശാല, കുവൈത്ത് വിമാനത്താവള വികസനം, മുബാറക് അൽ കബീർ തുറമുഖം, മുത്ല ഭവന പദ്ധതി തുടങ്ങിയ 58 ശതമാനം വാർഷിക പദ്ധതികളെ പ്രതിസന്ധി ബാധിച്ചില്ല. പ്രധാന പദ്ധതികളെ ബാധിക്കാതിരിക്കാൻ ക്രമീകരണങ്ങൾ വരുത്തിയിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് ഫങ്ഷനിൽ വന്ന മുടക്കമായിരുന്നു പ്രധാന തടസ്സം. 37.6 ശതമാനം ഇത്തരം പ്രതിബന്ധങ്ങളും 28.8 ശതമാനം സാങ്കേതിക പ്രതിബന്ധങ്ങളും 15.6 ശതമാനം സാമ്പത്തിക പ്രശ്നങ്ങളുമായിരുന്നു.നിലവിലെ സാഹചര്യത്തിൽ ചില പദ്ധതികളുടെ പൂർത്തീകരണ തീയതി മാറ്റേണ്ടി വരുമെന്നും അവർ അറിയിച്ചു.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി