Times of Kuwait
കുവൈത്ത് സിറ്റി: 2020 ജനുവരിക്ക് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സാറ്റസ് നിയമവിധേയമാക്കാൻ ഒരുമാസത്തെ പ്രത്യേക അനുമതി നൽകിയിട്ടും പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നത് കുറച്ച് പേർ മാത്രം.
ഡിസംബർ ഒന്നുമുതൽ ഇതുവരെ 2300 പേർ മാത്രമാണ് അപ്പോയിന്റ്മെന്റ് എടുത്തത്. ഇതിൽ തന്നെ 400 പേർ മാത്രമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇഖാമ നിയമവിധേയമാക്കിയത്. ബാക്കിയുള്ളവർ വരാതിരിക്കുകയോ തീയതി മാറ്റി ചോദിക്കുകയോ ചെയ്തു.ഡിസംബർ ഒന്നുമുതൽ 31 വരെ കാലയളവിലാണ് പിഴയടച്ച് ഇഖാമ നിയമവിധേയമാക്കാൻ അവസരമുള്ളത്. ഈ അവസരം ഉപയോഗിച്ചില്ലെങ്കിൽ പിന്നീട് നാടുവിടുകയല്ലാതെ വഴിയില്ല. അടുത്തമാസം മുതൽ താമസ നിയമലംഘകരെ പിടികൂടാൻ വ്യാപക പരിശോധന നടത്തുമെന്ന് അധികൃതർ
മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി