January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കൊളസ്ട്രോൾ അധികമായാൽ കോവിഡ് ഗുരുതരമാകും : ഇന്ത്യൻ വിദഗ്ധർ

Times of Kuwait

ന്യൂഡൽഹി : കൊളസ്ട്രോൾ അധികമായാൽ കോവിഡ് ഗുരുതരമാകുമെന്ന് ഇന്ത്യൻ വിദഗ്ധർ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ആരോഗ്യ വിദഗ്ധർ പുതിയ പഠനത്തിൻറെ റിപ്പോർട്ട് പുറത്തു വിട്ടത്. ഈ മഹാമാരി കാലഘട്ടത്തിൽ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഹൃദയാരോഗ്യത്തെ പരിപാലിക്കുന്നതും നിർണായകമാണെന്നും ഉയർന്ന കൊളസ്ട്രോൾ ഉള്ള രോഗികളിൽ
കൊറോണ വൈറസ് (കോവിഡ് -19) ബാധ ഗുരുതരം ആയിരിക്കുമെന്നും അതിനാൽ
ഹൃദയവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൂടുതൽ ആളുകളെ ബാധിക്കുന്നുമെന്നും പഠനത്തിൽ പറയുന്നു.

ഇന്ത്യൻ കൗൺസിൽ നടത്തിയ ഒരു സർവേയിൽ 79% ഇന്ത്യക്കാരും ഡിസ്-ലിപ്പിഡിമിയ (അനാരോഗ്യകരമായ കൊളസ്ട്രോൾ അളവ്)
ബാധിച്ചവരാണ്.

എന്നാൽ ചെറുപ്രായത്തിൽ തന്നെ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ കഴിച്ച് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലൂടെ ആരോഗ്യമുള്ള ഹൃദയത്തെ നിലനിർത്താൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!