Times of Kuwait
കുവൈത്ത് സിറ്റി: കുവൈറ്റിലെ സ്കൂളുകളിൽ മാർച്ച് മുതൽ അദ്ദേഹം ആരംഭിക്കുവാൻ ഒരുക്കങ്ങൾ തുടങ്ങി. ഓൺലൈൻ വിദ്യാഭ്യാസത്തിനൊപ്പം നേരിട്ടുള്ള ക്ലാസുകളും സമന്വയിപ്പിച്ചുള്ള രീതിയിൽ തുടങ്ങി ക്രമേണ പൂർണതോതിൽ സാധാരണ ക്ലാസിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് അധികൃതർ ആലോചിക്കുന്നത്. എന്നാൽ ആൽ എല്ലാ തീരുമാനങ്ങളും നടപടികളും ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിനും മേൽനോട്ടത്തിനും വിധേയമായിരിക്കും .
വാക്സിൻ എത്തി കോവിഡ് നിയന്ത്രണ വിധേയമാകാതെ നേരിട്ടുള്ള അധ്യയനം ആരംഭിക്കില്ല.
മാർച്ചോടെ ഇത് സാധ്യമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വിദ്യാർഥികളുടെ പ്രശ്നങ്ങൾ ആരോഗ്യ മന്ത്രാലയം കാര്യമായി പരിഗണിക്കുന്നുണ്ട്.
നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഈ ആഴ്ച വിദ്യാഭ്യാസ മന്ത്രാലയം
അണ്ടർ സെക്രട്ടറി ഫൈസൽ അൽ മഖ്സിദിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
പേപ്പർ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടും ചർച്ച നടത്തി. ക്രമേണ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനായി അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ പ്രത്യേക സമിതി രൂപവത്കരിക്കും.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി