Times of Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തയാഴ്ച മുതൽ കുവൈറ്റിൽ ദിവസേന പതിനായിരം പേർക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് സൂചന.ഇപ്പോൾ പ്രതിദിനം 1000 പേർക്കാണ് കുത്തിവെപ്പെടുക്കുന്നത്. അടുത്ത ആഴ്ചയോടെ ഒരു ദിവസം 10,000 പേർക്ക് വരെ കുത്തിവെപ്പെടുക്കാൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കാമ്പയിൻ ഒരു വർഷം നീളും.
ഇന്നലെയാണ് കുവൈറ്റിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ഔദ്യോഗികമായി ആരംഭിച്ചത്.മിഷരിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലെ ഹാൾ നമ്പർ അഞ്ചിൽ സജ്ജീകരിച്ച കേന്ദത്തിൽ ആഴ്ചയിൽ എല്ലാ ദിവസവും കുത്തിവെപ്പ് കേന്ദ്രം പ്രവർത്തിക്കും.
എല്ലാമാസവും വാക്സിൻ ഡോസുകൾ എത്തിക്കും. ഈ മാസം 23 ന് ആദ്യ ബാച്ച് ആയി 1,50,000 ഡോസ് ഫൈസർ, ബയോൺടെക് വാക്സിൻ എത്തിച്ചിരുന്നു. ഇത് 75,000 പേർക്ക് തികയും. ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി