Times of Kuwait
കുവൈത്ത് സിറ്റി: കുവൈറ്റിൽ സിവിൽ ഐഡി വീട്ടിലെത്തിക്കുന്ന പദ്ധതി വഴി ഇതു വരെ നാൽപതിനായിരം കാർഡുകൾ വിതരണം ചെയ്തു. നവംബർ 11 മുതൽ ആരംഭിച്ച് ഇതുവരെ 40,000 കാർഡുകൾ വീട്ടിലെത്തിച്ചു. പ്രതിദിനം ശരാശരി 2600 കാർഡുകൾ എത്തിക്കുന്നതായാണ് കണക്കുകൾ. പദ്ധതി വിജയപ്രദമായ എന്ന് അധികൃതർ വിലയിരുത്തുന്നു.
ഒരു കാർഡിന് രണ്ട് ദീനാർ ഡെലിവറി ചാർജ് ഈടാക്കിയാണ് കാർഡ് എത്തിച്ചുനൽകുന്നത്.
ഒരു കേന്ദ്രത്തിൽ ഒന്നിലധികം കാർഡുകൾ ഒരേസമയം വിതരണം നടത്തേണ്ടതു
ണ്ടെങ്കിൽ അധികമുള്ള ഓരോന്നിനും ആദ്യത്തെ രണ്ട് ദീനാറിന് പുറമെ കാൽ ദീനാർ കൂടി നൽകണം.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി