Times of Kuwait
കുവൈത്ത് സിറ്റി : വിദേശ കുടുങ്ങിയ ഗാർഹികതൊഴിലാളികൾക്ക് കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി. പ്രവേശന വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള 34 രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് ഡിസംബർ 7 മുതൽ രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കുന്നതിനു മന്ത്രി സഭാ യോഗം അനുമതി നൽകി.സർക്കാർ ഔദ്യോഗിക വക്താവ് താരിഖ് അൽ മുസറം ആണ് സുപ്രധാന തീരുമാനം അറിയിച്ചത്.
ഗാർഹിക തൊഴിലാളികളെ തിരികെ എത്തിക്കാൻ ആഗ്രഹിക്കുന്ന സ്പോൺസർമാർ ഇതിനായി തയ്യാറാക്കുന്ന പ്രത്യേക ഓൺലൈൻ വെബ്സൈറ്റിൽ തൊഴിലാളിയുടെ പേരു റെജിസ്റ്റർ ചെയ്യേണ്ടതാണു. തിരികെ എത്തുന്നവർക്ക് ക്വാറന്റൈനിൽ കഴിയുന്നതിന് കുവൈറ്റിൽ സൗകര്യമൊരുക്കും.
ഇതിനായി ടിക്കറ്റ് നിരക്ക് കൂടാതെ നിശ്ചിത കാലാവധി ക്വാറന്റൈൻ കഴിയുന്നത് വരെ 270 ദിനാർ ഈടാക്കും.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി