November 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രവാസികൾക്ക് ഇനി വോട്ട് ചെയ്യാം; നിർണായക തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Times of Kuwait

ന്യൂഡൽഹി: നാട്ടിൽ വോട്ടുള്ള പ്രവാസികൾക്ക് ഇലക്‌ട്രോണിക് തപാൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു. അനുമതി ലഭിച്ചാൽ അടുത്തവർഷം കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, അസാം നിയമസഭാ തിരഞ്ഞെടുപ്പിൽ നടപ്പാക്കും. നിലവിൽ പ്രവാസികൾ നാട്ടിൽ വന്നു വോട്ടു ചെയ്യണം. അവധിയില്ലാത്തതും ഉയർന്ന വിമാനടിക്ക​റ്റ് നിരക്കും മൂലം ഭൂരിഭാഗം പ്രവാസികൾക്കും ഇതിന് കഴിയാറില്ല.

ഇലക്ട്രോണിക് തപാൽ:

തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി അഞ്ച് ദിവസത്തിന് ശേഷം,​ പ്രവാസി വോട്ടർ റിട്ടേണിംഗ് ഓഫീസറെ വിവരം അറിയിക്കണം. റിട്ടേണിംഗ് ഓഫീസർ ഇ മെയിലിൽ തപാൽ ബാലറ്റ് അയയ്‌ക്കും. അതിന്റെ പ്രിന്റ് ഔട്ടിൽ വോട്ട് രേഖപ്പെടുത്തി,​ വോട്ടർ താമസിക്കുന്ന സ്ഥലത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിക്കുന്ന ഇന്ത്യൻ കോൺസൽ / നയതന്ത്ര പ്രതിനിധി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തിനൊപ്പം തിരികെ അയയ്‌ക്കണം. ബാലറ്റ് വോട്ടർ സ്വയം അയ്‌ക്കണോ എന്ന് വ്യക്തമാക്കിയിട്ടില്ല. വോട്ടർമാർ നേരിട്ട് അയയ്‌ക്കുന്ന ബാലറ്റുകൾ നാട്ടിൽ തരംതിരിക്കുന്നത് ബുദ്ധിമുട്ടായതിനാൽ എംബസികളിൽ സ്വീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർക്ക് എത്തിക്കുന്നതും പരിഗണനയിലുണ്ട്.

error: Content is protected !!