Times of Kuwait
കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യക്കാർക്ക് നിയമസേവനം ഒരുക്കുവാൻ എംബസിയുടെ ആഭിമുഖ്യത്തിൽ ലീഗൽ ഹെൽപ് ഡസ്ക് പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ ലോയേഴ്സ് ഫോറം കുവൈത്തുമായി സഹകരി
ച്ചാണ് എംബസി ലീഗൽ ഹെൽപ് ഡെസ്ക് ആരംഭിക്കുന്നത്.ജനുവരി രണ്ടുമുതൽ എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 12 വരെ കുവൈത്തിലെ ഇന്ത്യക്കാർക്ക് നിയമോപദേശം തേടാം. എംബസിയുടെ നിലവിലെ അഭിഭാഷക പാനലിന്റെ സേവനത്തിന് പുറമെയാണ് ഹെൽപ് ഡെസ്ക് സ്ഥാപിച്ചത്. പാനലിൽ നിന്ന് നിയമോപദേശം തേടാൻ ആഗ്രഹിക്കുന്നവർ cw.kuwait@mea.gov.in എന്ന വിലാസത്തിൽ സന്ദേശത്തിന്റെ പകർപ്പ് അയക്കണം.
ഹെൽപ് ഡെസ്ക് വഴിയും അഭിഭാഷക പാനൽ വഴിയും നൽകുന്ന സേവനങ്ങൾ ഉപദേശ സ്വ ഭാവത്തിൽ മാത്രമുള്ളതാണെന്നും ഉപദേശം സ്വീകരിക്കണോ എന്നത് വ്യക്തികളുടെ വിവേചനാധികാരത്തിൽ പെടുന്നതാണെന്നും ഇക്കാര്യത്തിൽ എംബസിക്ക് ഉത്തരവാദിത്തമേൽക്കാൻ കഴിയില്ലെന്നും എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി