Times of Kuwait
കുവൈറ്റ് സിറ്റി: കുവൈത്തിൽ സിവിൽ ഐഡി കാർഡുകളും ഇനി ‘ഹോം ഡെലിവറി’യായി ലഭിക്കും. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ നേതൃത്വത്തില്‍ ആണ് സിവില്‍ ഐഡി കാര്‍ഡുകൾ വീടുകളിൽ എത്തിക്കാനുള്ള സേവനം ആരംഭിച്ചത് . ഈ സേവനം വഴിയായി അതോറിറ്റിയുടെ ശാഖകള്‍ സന്ദര്‍ശിക്കാതെ എളുപ്പത്തിൽ കാര്‍ഡുകള്‍ ലഭിക്കാനുള്ള അവസരമാണ് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ലഭിക്കുന്നത്.
ഇതോടൊപ്പം ശാഖകളിലെ തിരക്ക് കുറയ്ക്കാനാകുമെന്നും അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുസാദ് അല്‍ സൗസി പറഞ്ഞു. 2 കെ.ഡിയാണ് ഒരു കാര്‍ഡ് ലഭിക്കുന്നതിനുള്ള ചെലവ്. ഒരേ വിലാസത്തില്‍ കൂടുതല്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് ഓരോന്നിനും 0.25 കെ.ഡി വീതം നല്‍കണം. സിവില്‍ ഐഡി കാര്‍ഡുകള്‍ ഉപഭോക്താവിന് ഹോം ഡെലിവറിയായി എത്തിക്കാന്‍ ഒരു കമ്പനിയുമായി കരാറുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി