January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഭവൻസ് ടോസ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് ചർച്ചാവേദിയും പ്രസംഗമത്സരവും നടത്തി

Times of Kuwait

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏക മലയാളം ടോസ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് മലയാളത്തെ സ്നേഹിക്കുന്നവർക്ക് വേണ്ടി നവംബർ 20നു വെള്ളിയാഴ്ച ഒരു പ്രത്യേക ചർച്ചാവേദിയും തിരഞ്ഞെടുക്കപ്പെട്ട പ്രഭാഷകരുടെ പ്രസംഗമത്സരവും സംഘടിപ്പിച്ചു.
മത്സരാസംഘാടകൻ ടോസ്റ്റ്മാസ്റ്റർ ജിജു രാമൻകുളത്തിന്റെ മുഖ്യ സംഘാടകനായ യോഗത്തിൽ റോസ്മിൻ സോയൂസിന്റെ യോഗനിർദ്ദേശങ്ങലോടെ യോഗം ആരംഭിച്ചു.
തുടർന്ന് ക്ലബ് പ്രസിഡന്റ് പ്രമുഖ് ബോസ് അധ്യക്ഷ അധ്യക്ഷനായ യോഗത്തിൽ
ഭവിത ബ്രൈറ്റ് “മറുനാട്ടിൽ എൻറെ മാതൃശബ്ദം” എന്ന ചിന്താ വിഷയം അവതരിപ്പിച്ചു. തുടർന്ന് ഷീബ പ്രമുഖ് (ഏരിയ 19 ഡയറക്ടർ), ഖാലിദ് അബ്ദുള്ള (ക്ലബ് വികസന ഡയറക്ടർ, ഡിസ്റ്റിൿട് 20 ) എന്നിവർ ആശംസപ്രസംഗങ്ങൾ നടത്തി.

മുഖ്യാതിഥിയായി കേരള പോലീസിൽ നിന്ന് റിട്ടയേഡ് ക്രൈം ബ്രാഞ്ച് എസ് പി ജയരാജ്.ആർ.കെ. “ആധുനിക മനുഷ്യന്റെ ആത്മനൊമ്പരങ്ങൾ ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. തുടർന്ന് മുതിർന്ന ടോസ്റ്റ്മാസ്റ്റർ ആയ സേവ്യർ യേശുദാസ്, . “നേതൃത്വ പാടവത്തിലേക്കുള്ള ചവിട്ടുപടികൾ” എന്ന വിഷയത്തിൽ പരിശീലനം നടത്തി.

യോഗത്തിലെ മുഖ്യാകർക്ഷണമായി ഓഡിഷനിലൂടെ തെരഞ്ഞെടുത്ത 7 പ്രഭാഷകരുടെ പ്രസംഗമത്സരം തുടർന്ന് സംഘടിപ്പിച്ചു. മത്സരത്തിൽ സാജു തോമസ് സ്റ്റീഫൻ ഒന്നാം സമ്മാനവും വാഴപ്പിള്ളി തോമസ് ജോസഫ് രണ്ടാം സമ്മാനവും പ്രതിഭ ഷിബു മൂന്നാം സ്ഥാനവും നേടി ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് നൽകുന്ന സാക്ഷ്യപത്രത്തിനും ട്രോഫിക്കും അർഹരായി.

മത്സരാധ്യക്ഷയായ . ബീത ജോൺസൻ മത്സരാര്ഥികള്ക്കു വേണ്ട നിർദേശങ്ങൾ നൽകുകയും മത്സരം നിയന്ത്രിക്കുകയും ചെയ്തു.മത്സരശേഷം മുഖ്യവിധികർത്താവ് സുനിൽ തോമസ്, മത്സരവിജയികളെ പ്രഖ്യാപിക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. മുഖ്യസംഘടകൻ ജിജു രാമൻകുളത്ത് നന്ദിപ്രകാശനം നടത്തുകയും യോഗപങ്കാളിളെ ആദരിക്കുകയും അവർക്കുള്ള സാക്ഷ്യപത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

പൊതു പ്രഭാഷണത്തിലും നേതൃത്വ വൈദഗ്ദ്യത്തിലും മലയാളത്തിൽ വിദ്യാഭ്യാസ പരിശീലനം നൽകുന്ന കുവൈത്തിലെ ഏക ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് (ബി കെ എം ടി സി). ലോകമെമ്പാടുമുള്ള ക്ലബ്ബുകളുടെ ശൃംഖലയിലൂടെ പൊതു പ്രഭാഷണവും നേതൃത്വ നൈപുണ്യവും പഠിപ്പിക്കുന്ന ലാഭരഹിത വിദ്യാഭ്യാസ സ്ഥാപനമാണ് ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ. അമേരിക്കയിലെ കൊളറാഡോയിലെ എംഗൽവുഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ, 145 രാജ്യങ്ങളിലെ 16,200 ലധികം ക്ലബ്ബുകളിൽ അംഗത്വം 364,000 നു മുകളിലാണ്. 1924 മുതൽ, വ്യത്യസ്ത പശ്ചാത്തലത്തിലുള്ള വ്യക്തികളെ കൂടുതൽ ആത്മവിശ്വാസമുള്ള പ്രഭാഷകർ, ആശയവിനിമയത്തിൽ വിദഗ്ധർ, നേതൃത്വപാടവമുള്ളവർ എന്നിവരാക്കി മാറ്റുന്നതിന് ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ സഹായമായി പ്രവർത്തിച്ചുവരുന്നു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!