Times of Kuwait
കുവൈത്ത് സിറ്റി: പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിമാനയാത്ര വിലക്ക് നീക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗത്തിൽ തീരുമാനമായില്ല.
34 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്കുള്ള വിമാന സർവീസുകൾക്കാണ് നിലവിൽ വിലക്ക്. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലും ഇതുസംബന്ധിച്ച് തീരുമാനമായില്ല. ചർച്ചകൾ ശുഭകരമാണെങ്കിലും തീരുമാനം വൈകുകയാണ്. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കുവൈത്ത് എയർവേസ്, ജസീറ എയർവേസ് മേധാവികളുമായും വ്യോമയാന വകുപ്പ് മേധാവിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയത് പ്രതീക്ഷ വർധിപ്പിച്ചിരുന്നു.
ഏഴുദിവസം യാത്രക്കാരൻ സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയണമെന്ന വ്യവസ്ഥയോടെ കുവൈത്തിലേക്ക് നേരിട്ട് വരാൻ അനുവദിക്കണമെന്ന നിർദേശമാണ് വിമാന കമ്പനികൾ മുന്നോട്ടുവെച്ചത്. നിർദേശം പഠിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചതും തുടർന്ന് പ്രധാനമന്ത്രി വിമാനക്കമ്പനികളുമായും വ്യോമയാന വകുപ്പ് മേധാവിയുമായും ചർച്ച നടത്തിയതും പ്രവാസി സമൂഹം പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്നു. ഈ ആഴ്ചയിലെ മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനം കൈക്കൊള്ളും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തീരുമാനമാകാഞ്ഞത് കുവൈത്തിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുന്ന പ്രവാസികൾക്ക് നിരാശ പകർന്നു.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി