Times of Kuwait
കുവൈത്ത് സിറ്റി: കുവൈറ്റിലെ വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക തീരുമാനം ഉടൻ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച നിർണായക തീരുമാനമു
ണ്ടാവുമെന്ന് റിപ്പോർട്ട്. മന്ത്രാലയത്തിലെ ആക്ടിങ് അണ്ടർ സെക്രട്ടറി ഫൈസൽ
അൽ മഖ്സിദ് ആണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്.
കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ സാധാര
ണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ആദ്യനടപടികൾ ആരംഭിക്കാൻ സമയമാ
യെന്നാണ് വിലയിരുത്തൽ. ഓൺലൈൻ വിദ്യാഭ്യാസത്തിന് നിരവധി പരിമിതികളു
ണ്ടെന്ന് അധികൃതർക്ക് ബോധ്യമുണ്ട്. ലോക്ഡൗൺ നീക്കി വിപണി ക്രമേണ തുറ
ന്നുകൊടുത്ത മാതൃകയിൽ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരണമെ
ന്നാണ് നിർദേശം.
മൂന്നുഘട്ടങ്ങളായി ഇതു സാധ്യമാക്കണമെന്ന നിർദേശമാണ് അധികൃതർക്ക് മുന്നിലുള്ളത്.സമീപ ദിവസങ്ങളിൽ കുവൈത്തിൽ പുതിയ കോവിഡ് കേസുകളുംപ്രതിദിന മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞുവരുന്നത് ആശ്വാസമാണ്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി