Times of Kuwait
ലണ്ടന്‍: ഇന്നലെ പുലര്‍ച്ചെ 6.31ന് കവന്‍ട്രിയിലെ ചെറു ആശുപത്രിയില്‍ 90കാരിയായ മാര്‍ഗരറ്റ് കീനന്‍ കുത്തിവയ്പ് എടുത്തതോടെ പിറന്നത് പുതു ചരിത്രം. ലോകത്ത് ആദ്യമായി കോവിഡ് വാക്സിന് സ്വീകരിക്കുന്ന വ്യക്തിയെന്ന ബഹുമതിയാണ് മാഗിയെത്തേടിയെത്തിയത്. നഴ്സ്
മേ പാര്‍സനാണ് കുത്തിവയ്പെടുത്തത്.
ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്നു വികസിപ്പിച്ച കോവിഡ് വാക്സിന് ഇന്നലെ മുതലാണ് ബ്രിട്ടന് ജനങ്ങള്‍ക്കു നല്കിത്തുടങ്ങിയത്. വാക്സിന് ഡേ അഥവാ വി ഡേ എന്നു പേരിട്ട ദിനാചരണത്തെ നിര്‍ണായക നീക്കം എന്നാണ് ബ്രിട്ടിഷ് ആരോഗ്യ സര്‍വീസ് വിശേഷിപ്പിച്ചത്. മാഗി ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട ഒട്ടേറെപ്പേര്‍ക്ക് ഇന്നു വാക്സിന് നല്കി.
”വാക്സിന് സ്വീകരിക്കുന്ന ഒന്നാമത്തെയാളാവുക എന്നത് ബഹുമതിയാണ്. ഇതെനിക്ക് ആഗ്രഹിക്കാവുന്ന ഏറ്റവും മികച്ച ജന്മദിന സമ്മാനമാണ്” അടുത്തയാഴ്ച 91 തികയുന്ന മാഗി പറഞ്ഞു.
”ഇനിയെനിക്കു പുതുവര്‍ഷം കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം ആഘോഷിക്കാം. ഈ വര്‍ഷത്തില്‍ നല്ലൊരു സമയം ഞാന്‍ ഒറ്റയ്ക്കായിരുന്നു.” മാഗി പറഞ്ഞു. 21 ദിവസത്തിനു ശേഷം മാഗിക്കു വാക്സിന്റെ രണ്ടാം ഡോസ് നല്‍കും.
എല്ലാവരും വാക്സിന് എടുക്കണം എന്നാണ് തനിക്കു പറയാനുള്ളതെന്ന് മാഗി ആവര്‍ത്തിക്കുന്നു. ”90ാം വയസ്സില്‍ എനിക്കാവുമെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ” മാഗി ചോദിക്കുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും എണ്പതു വയസ്സിനു മുകളിലുള്ളവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ യുകെയില്‍ വാക്സിന് നല്‍കുന്നത്. കൊറോണ വൈറസിനെതിരായ ബ്രിട്ടന്റെ പോരാട്ടത്തില്‍ വലിയൊരു ചുവടുവയ്പാണ് ഇതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു.
More Stories
കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നേഴ്സ് നിര്യാതയായി
അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ലന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് ചുമതലയേല്‍ക്കും: പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യന്‍ വംശജൻ