ലണ്ടൻ: ലോകത്തിന് പ്രതീക്ഷയേകി ഓക്‌സ്‌ഫഡ് സർവകലാശാലയുടെ കോവിഡ് വാക്‌സിൻ. മരുന്നുകമ്പനി ആസ്‌ട്ര സെനേക്കയുമായി ചേർന്ന് സർവകലാശാല വികസിപ്പിച്ച വാക്‌സിൻ സുരക്ഷിതവും ശക്തവുമായ രോഗപ്രതിരോധം തീർത്തതായി ശാസ്‌ത്രജ്ഞർ. ബ്രിട്ടനിലെ അഞ്ച് ആശുപത്രികളിലായി 18–-55 പ്രായത്തിൽ ആരോഗ്യമുള്ള 1077 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തിയത്. ഏപ്രിൽ –- മെയ് മാസങ്ങളിലെ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ ‘ദി ലാൻസെറ്റ്’ മാസികയിലാണ് പ്രസിദ്ധീകരിച്ചത്.രണ്ടു തവണ വാക്‌സിനെടുക്കുന്നതാണ് കൂടുതൽ പ്രയോജനകരമെന്നാണ് ശാസ്‌ത്രജ്ഞരുടെ വാദം.
ഇത്തരത്തിൽ രണ്ടു തവണ വാക്‌സിനെടുത്ത 10 പേരിൽ നല്ല ഫലമാണുണ്ടായത്. വാക്‌സിൻ പദ്ധതിയുടെ ആകെ ചെലവ് 8.4 കോടി പൗണ്ടാണ് . രണ്ടാം ഘട്ട പരീക്ഷണങ്ങൾ ബ്രിട്ടനിൽ നടന്നു വരികയാണ്. ഓക്‌സ്‌ഫഡ് സർവകലാശാലയുടെ മൂന്നാം ഘട്ട പരീക്ഷണം ബ്രസീലിലാണ് നടക്കുന്നത്.
More Stories
കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നേഴ്സ് നിര്യാതയായി
അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ലന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് ചുമതലയേല്‍ക്കും: പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യന്‍ വംശജൻ