Times of Kuwait
ന്യൂസ് ബ്യൂറോ, ലണ്ടൻ
ലണ്ടന്‍: ജലദോഷം ബാധിച്ചവര്‍ക്ക് കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് പഠനം. ജലദോഷം ബാധിച്ചവരിലെ ഉയര്‍ന്ന ടി-ഷെല്ലുകള്‍ കോവിഡ്-19 നെ പ്രതിരോധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളജ് ഗവേഷകര്കണ്ടെത്തിയത്.
2020 സെപ്റ്റംബര്‍ മുതലാണ് പഠനം തുടങ്ങിയത്. പഠനവിധേയമാക്കിയപ്പോള്‍ ജലദോഷം ബാധിച്ചവരില്‍ കോവിഡ് നിരക്ക് കുറവാണെന്നാണ് കണ്ടെത്തിയത്. അതേസമയം ടി-ഷെല്ലുകള്‍ എത്രകാലം കോവിഡില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് പഠനത്തില്‍ പറയുന്നില്ല.
അതേസമയം, സൈപ്രസില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദം കണ്ടെത്തി. ഡെല്‍റ്റക്രോണ്‍ എന്ന് പേരിട്ടിരിക്കുന്ന വകഭേദം 25 പേര്‍ക്ക് സ്ഥിരീകരിച്ചു. വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് സൈപ്രസ് സര്‍വകലാശാലയിലെ പ്രഫസര്‍ ലിയോണ്‍ഡിയോസ് കോസ്ട്രിക്കസ് പറഞ്ഞു.
‘നിലവില്‍ ഇവിടെ ഡെല്‍റ്റയും ഒമിക്രോണും വ്യാപിക്കുന്നുണ്ട്. ഇവ രണ്ടും ചേര്‍ന്നതാണ് പുതിയ വകഭേദം. ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണിന്റെ ജനറ്റിക് സിഗ്നേച്ചറുകള്‍ കണ്ടെത്തിയതിനാലാണ് ഡെല്‍റ്റക്രോണ്‍ എന്ന പേരു നല്‍കിയത്’ -അദ്ദേഹം പറയുന്നു. കൂടുതല്‍ പരിശോധനക്കായി സാമ്ബിളുകള്‍ ഗിനൈഡിലേക്ക് അയച്ചതായി അവര്‍ അറിയിച്ചു. അതേസമയം, ഡെല്‍റ്റക്രോണ്‍ ഇതുവരെ അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ അംഗീകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
More Stories
കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നേഴ്സ് നിര്യാതയായി
പൊണ്ണത്തടി 18 ഇനം കാൻസറുകൾക്ക് കാരണമാകാം: പഠനവുമായി ലോകാരോഗ്യ സംഘടന
അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ലന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി