ഡെർബി : കോവിഡ് 19 ബാധിച്ച് ഡെര്‍ബിലെ ആശുപത്രി വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന മലയാളി അന്തരിച്ചു. കൂത്താട്ടുകുളം സ്വദേശിയായ സിബി മാണിയാണ് അ മരണത്തിനു കീഴടങ്ങിയത്. 53 വയസായിരുന്നു. കോവിഡ്-19 ബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് സിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഇന്നലെ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാതയും വിവരം ലഭിച്ചിരുന്നു. ഭാര്യ അനുവും രണ്ട് മക്കളും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. 13ഉം അഞ്ചും വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. കൂത്താട്ടുകുളം സ്വദേശിയായ സിബി 2013 ലാണ് യുകെയിൽ എത്തിയത്.
മക്കൾ : ജോൺ , മാർക്ക്
സിബിയുടെ മരണത്തോടെ യുകെ മലയാളികള്‍ക്കിടയില്‍ സംഭവിക്കുന്ന അഞ്ചാമത്തെ കൊവിഡ് മരണമാണിത്. അതേസമയം, ലണ്ടനിലെ ആശുപത്രിയില്‍ ഒരു ലണ്ടന്‍ മലയാളിയും കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. മൂന്നു ദിവസം മുന്‍പാണ് ലണ്ടനിലെ മലയാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.
More Stories
കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നേഴ്സ് നിര്യാതയായി
അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ലന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് ചുമതലയേല്‍ക്കും: പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യന്‍ വംശജൻ