ന്യൂസ് ബ്യൂറോ, ലണ്ടൻ
ലണ്ടൻ : ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി യുകെയിൽ എത്തുന്നവരെ തങ്കടലിലാക്കും. ആഴ്ചകൾക്കുള്ളിൽ ഇവിടെനിന്ന് അവരെ മാറ്റും. സ്വന്തം രാജ്യത്തേക്കു പോകാനാകുമെങ്കിൽ അങ്ങോട്ടേക്കോ അല്ലെങ്കിൽ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. അമേരിക്കയിലും ഓസ്ട്രേലിയയിലും ചെയ്യുന്നതുപോലെ പിന്നീട് യുകെയിൽ പ്രവേശനം വിലക്കുകയും ചെയ്യും – നയം വ്യക്തമാക്കി സുനക് ട്വീറ്റ് ചെയ്തു.
‘നിയമവിരുദ്ധ കുടിയേറ്റ ബിൽ’ എന്നുപേരിട്ടിരിക്കുന്ന കരട് നിയമം, ചെറു ബോട്ടുകളിൽ ഇംഗ്ലിഷ് ചാനൽ കടന്ന് യുകെയിൽ എത്തുന്ന പ്രവണത ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിന്റെ തീരത്ത് കഴിഞ്ഞ വർഷം മാത്രം 45,000ൽ അധികം കുടിയേറ്റക്കാരാണ് അനധികൃതമായി ബോട്ടുകളിൽ വന്നിറങ്ങിയത്. 2018ൽ വന്നവരേക്കാൾ 60% കൂടുതൽപ്പേരാണ് കഴിഞ്ഞ വർഷം ഇങ്ങനെ ഇംഗ്ലണ്ടിൽ എത്തിയത്.
അതേസമയം, പുതിയ നിയമത്തിനെതിരെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി. കഴിഞ്ഞ വർഷം മുതൽ ഇങ്ങനെയെത്തുന്നവരെ ഡീപോർട്ട് ചെയ്യാനുള്ള നീക്കങ്ങൾ യുകെ ആരംഭിച്ചിരുന്നു. റുവാണ്ടയിലേക്കു ചില അഭയാർഥികളെ മാറ്റുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ജൂണിൽ യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിന്റെ ഇൻജക്‌ഷൻ വന്നതോടെ റുവാണ്ടയിലേക്ക് കയറ്റിവിടുന്നത് താൽക്കാലികമായി നിർത്തിയിരുന്നു.
More Stories
കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നേഴ്സ് നിര്യാതയായി
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് ചുമതലയേല്‍ക്കും: പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യന്‍ വംശജൻ
ബ്രിട്ടിഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് : ഋഷി സുനകിന് സാധ്യത