Times of Kuwait
ലണ്ടന്‍ : കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം മാറ്റി ബ്രിട്ടന്. കൊവിഡ് വാക്സിന് സ്വീകരിക്കാന്‍ ഇനിയും ബാക്കിയുള്ളവര്‍ക്ക് കൂടി നല്കിയ ശേഷം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ മതിയെന്നാണ് തീരുമാനം. ജൂണ്‍ 21 ന് നിയന്ത്രണങ്ങള്‍ മാറ്റാം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ അടുത്ത മാസം പത്തൊന്‍പതോടെ മാത്രമേ ഇത് സാദ്ധ്യമാകൂ എന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
കൊറോണ വൈറസിന്റെ ഡെല്‍റ്റാ വകഭേദമാണ് ബ്രിട്ടന് തലവേദനയായിരിക്കുന്നത്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ശതമാനം പേര്‍ക്കും ഈ മാസം 19നകം വാക്സിന് നല്കാന് കഴിയുമെന്ന് കരുതുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വാക്സിനേഷന് നടപ്പിലാക്കിയ രാജ്യമാണ് ബ്രിട്ടന്.
എന്നാല്‍ വാക്സിന് കൊണ്ട് മാത്രം കൊവിഡിനെ ചെറുക്കാനാവില്ലെന്ന കണക്കുകൂട്ടലിലാണ് അധികാരികള്‍.
More Stories
കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നേഴ്സ് നിര്യാതയായി
അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ലന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് ചുമതലയേല്‍ക്കും: പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യന്‍ വംശജൻ