ലണ്ടന്‍: കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്സണ് ആശുപത്രി വിട്ടു. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനേത്തുടര്‍ന്നാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. 55കാരനായ പ്രധാനമന്ത്രിയെ രോഗം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഇതിനു ശേഷം പ്രധാനമന്ത്രിയുടെ ചുമതലകള്‍ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് ആയിരുന്നു നിര്‍വഹിച്ചിരുന്നത്.മാര്‍ച്ച് 27 നാണു ബോറിസ് ജോണ്‍സണു കോവിഡ് സ്ഥിരീകരിച്ചത്.
More Stories
കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നേഴ്സ് നിര്യാതയായി
അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ലന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് ചുമതലയേല്‍ക്കും: പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യന്‍ വംശജൻ