Times of Kuwait
ലണ്ടന്‍: ബ്രിട്ടനില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. കൊവിഡിന്റെ പുതിയ വകഭേദം വ്യാപകമായി പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒന്നരമാസത്തേക്കാണ് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്ന് ബോറിസ് ജോണ്സണ് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം അടഞ്ഞുകിടക്കുമെന്നും, ഫെബ്രുവരി പകുതി വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ബ്രിട്ടനില്‍ പ്രതിദിനം അമ്പതിനായിരത്തിലധികം കൊവിഡ് കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ബ്രിട്ടനില്‍ ഇരുപത്തേഴ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
75,431 പേര് മരിച്ചു.
More Stories
കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നേഴ്സ് നിര്യാതയായി
അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ലന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് ചുമതലയേല്‍ക്കും: പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യന്‍ വംശജൻ