ടെക്നോളജി ഡെസ്ക്
ട്വിറ്ററിന് കടുത്ത വെല്ലുവിളിയാകാന്‍ മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പ് ഉപയോക്താക്കളിലേക്ക് എത്തി. നാലു മണിക്കൂറില്‍ 50 ലക്ഷം ഉപയോക്താക്കളാണ് ത്രെഡ്സില്‍ സൈന്‍-അപ്പ് ചെയ്തത്. ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ 20 ലക്ഷം ഉപയോക്താക്കളാണ് ത്രെഡ്സ് ഉപയോഗിച്ച് തുടങ്ങിയതെന്ന് മെറ്റ മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് പറഞ്ഞു.(meta social media app twitter rival threads launched)
ത്രെഡ്സ് ആപ്പ് ആന്‍ഡ്രോയിഡിലും, ആപ്പിള്‍ ഐഒഎസ്സിലും ലഭ്യമാകും. മെറ്റയുടെ തന്നെ ഫോട്ടോ-ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നാണ് ത്രെഡ്സ് പ്രവര്‍ത്തിക്കുന്നത്. ട്വിറ്ററിന് സമാനമായ ഡാഷ് ബോര്‍ഡാണ് ത്രെഡ്സും ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ട്വിറ്റര്‍ പോലെ തന്നെ എഴുത്തിനായിരിക്കും പ്രാധാന്യം നല്‍കുക.
ഇന്‍സ്റ്റാഗ്രാമിനെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനമായതിനാല്‍ ചിത്രങ്ങള്‍ പോലെ തന്നെ ത്രെഡ്സ് വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. കൂടാതെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്ന ആളുകളെ തന്നെ ത്രെഡ്സിലും ഫോളോ ചെയ്യാന്‍ കഴിയും.
ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിക്കുന്നത് ബിള്‍ഡ് ഇന്‍ യൂസര്‍ ബേസ് ത്രെഡ്സിന് ലഭിക്കും. ത്രെഡ്സ് കൂടുതല്‍ സൂതാര്യവും സൗഹൃദപരവുമായിരിക്കുമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ആശയങ്ങള്‍ പകര്‍ത്തി വിജയിപ്പിക്കുന്നതില്‍ സക്കര്‍ബര്‍ഗ് മുന്‍പന്തിയിലാണ്.
ത്രെഡ്സ് ട്വിറ്ററിന് സമാനമായ ഡാഷ്ബോര്‍ഡും എഴുത്തുരീതിയും പിന്തുടരുന്നതിനാല് പുതിയ ഉപയോക്താക്കള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് കുറക്കുന്നു. നേരത്തെ ടെലഗ്രാം അനുകരിച്ചുള്ള വ്ടാസ്ആപ്പ് ഫീച്ചറുകളും സ്നാപ്ചാറ്റ് അനുകരിച്ചുള്ള ഇന്‍സ്റ്റാഗ്രാം ഫീച്ചറും ടിക്ടോക് അനുകരിച്ചുള്ള റീല്‍സ് ഫീച്ചറും മെറ്റയുടെ സോഷ്യല്‍ മീഡിയപ്ലാറ്റ്ഫോമിനെ കൂടുതല്‍ ജനപ്രീതിയാക്കുകയാണ് ചെയ്തിട്ടുള്ളത്.
അതേസമയം ത്രെഡ്സ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുമെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. ഇന്ത്യാ ടുഡേയുടെ ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് ടീം ട്വിറ്റര്‍, ത്രെഡ്സ് എന്നിവയുടെ ഡാറ്റാ ശേഖരണ രീതികള്‍ വിശകലനം ചെയ്യുകയും കാര്യമായ പൊരുത്തക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. ത്രെഡ്സ് ഉപയോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ വരെ ശേഖരിക്കുന്നതായാണ് കണ്ടെത്തിയത്.
സാമ്പത്തിക വിവരങ്ങള്‍, വ്യക്തി വിവരങ്ങള്‍, ബ്രൗസിങ് ഹിസറ്ററി, സര്‍ച്ച് ഹിസ്റ്ററി, ലൊക്കേഷന്‍ എന്നിവയുള്‍പ്പെടെ ത്രെഡ്സ് ശേഖരിക്കുമെന്നാണ് കണ്ടെത്തിയത്. നേരത്തെ ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി ത്രെഡ്സിനെതിരെ രംഗത്തെത്തിയിരുന്നു. ത്രെഡ്സ് ഉപയോക്താക്കളുടെ ആവശ്യത്തിലധികം വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ജാക്ക് ഡോര്‍സി പറഞ്ഞിരുന്നു.
More Stories
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾക്കായി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായി
ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3, ചരിത്രം തിരുത്തി ഇന്ത്യ; അഭിമാനമായി ഐ.എസ്.ആർ.ഒ
ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചര്‍ ഉൾപ്പെടുത്താൻ വാട്സ്ആപ്പ്