ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ലോങ്ങ് മാർച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ സമുദ്രത്തിൽ പതിച്ചത്.
ചൈനീസ് ബഹിരാകാശ ഏജൻസി വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. റോക്കറ്റ് പതനത്തിൽ നിന്ന് വലിയ അപകടമൊന്നുമില്ലെന്നാണ് വിവരം. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ തന്നെ പ്രധാന ഭാഗങ്ങളെല്ലാം കത്തിനശിച്ചിരുന്നു.
റോക്കറ്റ് എവിടെയാണ് പതിക്കുകയെന്ന് കൃത്യമായി പറയാനാകാത്ത നിലയിലായിരുന്നു. 100 അടി ഉയരവും 22 ടൺ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടൺ ഭാരമുള്‌ല ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്.
More Stories
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾക്കായി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായി
ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3, ചരിത്രം തിരുത്തി ഇന്ത്യ; അഭിമാനമായി ഐ.എസ്.ആർ.ഒ
മെറ്റയുടെ ത്രെഡ്സ് ട്വിറ്ററിന് പാരയാകുമോ? നാലു മണിക്കൂറില്‍ 50 ലക്ഷം ഉപയോക്താക്കള്‍; പുതുമകള്‍ എന്തെല്ലാം