സ്പോർട്സ് ഡെസ്ക്
മുംബൈ: ഇനി ഒരേയൊരു രാജാവ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി വിരാട് കോഹ്ലി. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ലോകകപ്പ് സെമിയിലാണ് താരം ചരിത്രമെഴുതിയത്. ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി പോരാട്ടത്തില്‍ അര്‍ധസെഞ്ചുറി മികവില്‍ റെക്കോഡുകള്‍ വാരിക്കൂട്ടി സൂപ്പര്‍ താരം വിരാട് കോലി.
ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് കോലി സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തത്. ന്യൂസിലൻഡിനെതിരേ 80 റണ്‍സ് നേടിയതോടെയാണ് താരം സച്ചിനെ മറികടന്ന് ചരിത്രമെഴുതിയത്.
2003 ലോകകപ്പില്‍ സച്ചിൻ നേടിയ 673 റണ്‍സാണ് കോലി മറികടന്നത്. 659 റണ്‍സുമായി മാത്യു ഹെയ്ഡനും(2007), രോഹിത് ശര്‍മ, 648 റണ്‍സ്(2019) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
ഒരു ലോകകപ്പില്‍ കൂടുതല്‍ തവണ 50-ന് മുകളില്‍ സ്കോര്‍ ചെയ്ത താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. ഇത്തവണ ഇത് എട്ടാം തവണയാണ് കോലി 50 കടക്കുന്നത്. ഏഴു തവണ 50 കടന്ന ഷാക്കിബ് അല്‍ ഹസ്സൻ, സച്ചിൻ തെണ്ടുല്‍ക്കര്‍ എന്നിവരുടെ റെക്കോഡാണ് കോലി മറികടന്നത്.
ഇതോടൊപ്പം ഏകദിന റണ്‍നേട്ടത്തില്‍ മുൻ ഓസീസ് താരം റിക്കി പോണ്ടിന്റെ 13,704 റണ്‍സ് മറികടന്ന് വിരാട് കോലി മൂന്നാം സ്ഥാനത്തെത്തി. കുമാര്‍ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി കോലിക്ക് മുന്നില്‍.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .