പോര്‍ട്ടോ: മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ചെല്‍സി യുവേഫ ചാമ്ബ്യന്‍സ് ലീഗ് ജേതാക്കളായി. സിറ്റിയെ എതിരില്ലാതെ ഒരു ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്. പോര്‍ച്ചുഗല്ലിലെ പോര്‍ട്ടോയില്‍ നടന്ന മത്സരത്തില്‍ ജര്‍മന്‍ താരം കായ് ഹാവെര്‍ട്സ് ആണ് ചെല്‍സിക്കു വേണ്ടി ഗോള്‍ നേടിയത്.
42-ാം മിനിട്ടിലാണ് ഹവാര്‍ട്സ് ഗോള്‍ നേടിയത്. ഹവാര്ട്സിന്റെ ആദ്യ ചാമ്ബ്യന്‍സ് ലീഗ് ഗോളാണിത്. ചെല്‍സിയുടെ രണ്ടം ചാമ്ബ്യന്‍സ് ലീഗ് കിരീടവുമാണിത്. 2012ലും ചെല്‍സി ചാമ്ബ്യന്‍സ് ലീഗ് കിരീടമണിഞ്ഞിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .