ഒരു ചെരുപ്പ് പോലുമില്ലാതെ നെഞ്ചിൽ കുത്തിയ നമ്പറുമായി അവന്റെ പഴഞ്ചൻ സൈക്കിളിൽ അമ്പരപ്പിക്കുന്ന പോരാട്ടം കാഴ്ചവച്ചു…!
ഒപ്പം മൽസരിക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്. മികച്ച സൈക്കിൾ, അതിവ് വേണ്ട സജ്ജീകരണങ്ങൾ. പക്ഷേ അവന്റെ കയ്യിലുള്ളത് ഒരു സാധാ സൈക്കിൾ. കാലിൽ ചെരുപ്പ് പോലുമില്ല. കാരണം അവന്റെ വീട്ടിലെ അവസ്ഥ തന്നെയാണ്.
എന്നാൽ തന്റെ പരിമിതിയിൽ നിന്നും മൽസരിക്കാൻ അവൻ കാണിച്ച ആവേശം ഇന്ന് ലോകത്തിന്റെ ലൈക്ക് നേടുകയാണ്.
കംബോഡിയയിൽ നിന്നാണ് ഈ കാഴ്ച…!!
പിച്ച് തിയാറ എന്ന ബാലന്റെ ആവേശചിത്രം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെയാണ് അവൻ താരമായത്. എംടിബി– 2020 സൈക്ലിങ് പരിപാടിയിലാണ് ആധുനിക സൈക്കിളുള്ള സമപ്രായക്കാർക്കൊപ്പം മൽസരിക്കാൻ തന്റെ പഴഞ്ചൻ സൈക്കിളുമായി അവൻ എത്തിയത്. മറ്റുള്ളവർ പുത്തൻ സൈക്കിളുകളിൽ ഷൂസും, ഹെൽമെറ്റും പ്രത്യേക വസ്ത്രങ്ങളും ധരിച്ച് മൽസരിച്ചപ്പോൾ.
ഒരു ചെരുപ്പ് പോലുമില്ലാതെ നെഞ്ചിൽ കുത്തിയ നമ്പറുമായി അവന്റെ പഴഞ്ചൻ സൈക്കിളിൽ അമ്പരപ്പിക്കുന്ന പോരാട്ടം കാഴ്ചവച്ചു.
സുഖമില്ലാത്ത അമ്മയ്ക്ക് മരുന്നു വാങ്ങാൻ പോലും പണിമില്ലാതെ വിഷമിക്കുന്ന കുടുംബത്തിൽ നിന്നാണ് പിച്ചിന്റെ വരവ്. മൽസരത്തിന്റെ ചിത്രങ്ങൾ വൈറലായതോടെ അവനെ നേടി സഹായങ്ങളുമായി ഒട്ടേറെപേരെത്തി.കമ്പോഡിയൻ യൂത്ത് മൂവ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് പുത്തൻ സൈക്കിൾ സമ്മാനിച്ച് അവനെ ചേർത്തുപിടിച്ചു.
ഇതിനൊപ്പം സൈക്ക്ലിങ് പരിശീലനം, സഹോദരങ്ങളുടെ പഠനം, കുടുംബത്തിനുള്ള സഹായം..
എന്നിങ്ങനെ അവനെ തേടി നൻമ നിറഞ്ഞ മനുഷ്യരുടെ വലിയ കൂട്ടം എത്തുകയാണ്.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .