January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യയുടെ “മഹാരാജ”

നിതിൻ ജോസ്‌ കലയന്താനി

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കോഴവിവാദത്തിൽ ആടിയുലഞ്ഞ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ അമരത്വം സൗരവ് ചന്ദീദാസ് ഗാംഗുലി ഏറ്റെടുക്കുമ്പോൾ പ്രതിഭയുള്ള എന്നാൽ വിജയ തീക്ഷ്ണത ഒട്ടുമില്ലാത്ത ഒരു പറ്റം കളിക്കാർ അതായിരുന്നു അവസ്ഥ .
ഹോം സീരീസുകളിലെ ചില വിജയങ്ങൾ ഒഴിച്ച് നിറുത്തിയാൽ ശക്തന്മാരായ ടീമുകളോട് ഏറ്റമുട്ടാൻ കെൽപ്പില്ലാത്ത ഒരു ടീമിനെ അവരുടെ രാജ്യത്തു പോയി തോല്പിയ്ക്കാൻ പറ്റും എന്ന നിലയിലേക്ക് മാറ്റിയതാണ് ഗാംഗുലിയെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ മാരിൽ ഒരാളാക്കിയത്

ഒരിക്കലും കളിക്കളത്തിൽ അദ്ദേഹം ശാന്തൻ അല്ലായിരുന്നു.. 2002 ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ സ്റ്റീവ് വോയെ പോലൊരു നായകനെ ടോസിന് വേണ്ടി കാത്തു നിൽപ്പിച്ച “mind game” കളുടെ ആശാനായ സ്റ്റീവ് വോയെ പോലൊരു ക്യാപ്റ്റനെ അതെ നാണയത്തിൽ തന്നെ നേരിട്ട ദാദ 22 വർഷങ്ങൾക്കു ശേഷം ഓസിസ് മണ്ണിൽ ഒരു ടെസ്റ്റ്‌ വിജയം നേടിക്കൊടുത്തു ഇന്ത്യക്ക്.. നാറ്റ് വെസ്റ്റ് സീരിസിന്റെ ഫൈനലിൽ വിജയിച്ചപ്പോൾ ലോർഡ്സിന്റെ ബാൽകണിയിൽ ഷർട്ട്‌ ഊരി വീശിയ ആ ഇന്ത്യൻ ധാർഷ്ട്യവും മറ്റൊരു പ്രതികാരമായിരുന്നു..നാലു മാസങ്ങൾക്കു മുൻപ്
മുംബൈയിൽ സീരീസ് സമനിലയായപ്പോൾ ഷർട്ട്‌ ഊരി ആഹ്ലാദിച്ച ഫ്ലിന്റോഫിന് ഉള്ള മറുപടി.. അഹങ്കാരി എന്ന പാശ്ചാത്യ മാധ്യമങ്ങൾ വിശേഷിപ്പിച്ച ഞങ്ങൾ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളുടെ സ്വതന്ത്ര അഹങ്കാരമായിരുന്നു ഗാംഗുലി..

1992 ഇൽ അന്താരാഷ്ട്ര ക്രിക്കറ്റ്‌ അരങ്ങേറിയെങ്കിലും 3 റൺസ് മാത്രം എടുത്ത ആദ്യ ഏകദിനത്തിനു ശേഷം നീണ്ട 4 വർഷത്തിന്റെ കാത്തിരിപ്പിനു ശേഷം 1996 ൽ ഇംഗ്ളണ്ടിനെതിരെ ലോർഡിസിൽ ടെസ്റ്റിൽ അരങ്ങേറ്റം ആദ്യ ഇന്നിങ്സിൽ തന്നെ സെഞ്ചുറിയോടെ തുടക്കം.. അടുത്ത ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടി അരങ്ങേറ്റത്തിലെ ആദ്യ രണ്ടു ഇന്നിങ്സിലും ശതകം നേടുന്ന ആദ്യ ഇന്ത്യക്കാരൻ ആയി മാറി..

പിന്നീട് അങ്ങോട്ട് ഒരു യുഗം ആരംഭിക്കുകയായിരുന്നു.. നമ്മളിൽ ചില വലം കയ്യന്മാരെയെങ്കിലും ഇടം കയ്യന്മാരായി ബാറ്റ് ചൈയ്യാൻ പ്രേരിപ്പിച്ച “ഓഫ്‌സൈഡിലെ ദൈവം” ഗാംഗുലിയൻ യുഗം.. ക്രീസ് വിട്ടിറങ്ങി ലോങ്ങ്‌ ഓണിന് മുകളിലൂടെ ബൗളറെ ഗാലറിയിലേക്കു പായിക്കുന്ന
ഒരുപക്ഷെ ഇത്രയേറെ മനോഹരമായ സിക്സുകൾ വേറെ നമുക്ക് കാണാൻ കഴിയില്ല

ഏകദിനത്തിൽ പതിനായിരത്തിൽ അധികം ടെസ്റ്റിൽ ഏഴായിരത്തിലധികം റൺസുകൾ .. നൂറ്റിമുപ്പതിലേറെ വിക്കെറ്റുകൾ..

വിരമിച്ച ശേഷവും വെറുതെയിരുന്നില്ല.. ആദ്യം ബംഗാൾ ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ഇപ്പോൾ BCCI പ്രെസിഡൻറ്… ഇന്ന് ജൂലൈ 8 2020 ൽ 48 ന്റെ നിറവിൽ എത്തിയ ഗാംഗുലിക്ക് എല്ലാവിധ ആശംസകളും ഇനിയും ഒരുപാട് കാര്യങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചക്കു നിങ്ങൾക്കു ചെയ്യാനുണ്ട് ദാദ….
❤❤❤

തൊടുപുഴ സ്വദേശിയായ നിതിൻ ജോസ് കലയന്താനി ഒമാനിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ക്രിക്കറ്റ് നിരൂപണങ്ങൾ എഴുതുന്നു

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!