Times of Kuwait
തിരുവനന്തപുരം: ഐപിഎൽ കോഴ വിവാദത്തിൽപെട്ട് ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കേണ്ടി വന്ന മലയാളി പേസർ എസ്.ശ്രീശാന്ത് വീണ്ടും സജീവ ക്രിക്കറ്റിലേക്ക്. സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിനുള്ള കേരള ടീമിൽ ശ്രീശാന്തിനെയും ഉൾപ്പെടുത്തി.
സഞ്ജു സാംസണ് ടീമിന്റെ ക്യാപ്റ്റനാകും. ഒരിടവേളയ്ക്ക് ശേഷമാണ് സഞ്ജു കേരള ടീമിന്റെ നായക സ്ഥാനത്ത് എത്തുന്നത്. മുൻ നായകൻ സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. നാല് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് 21 അംഗ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചത്.
ടീം: സഞ്ജു സാംസണ് (ക്യാപ്റ്റൻ), സച്ചിൻ ബേബി (വൈസ് ക്യാപ്റ്റൻ), ജലജ് സക്സേന, റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ബേസിൽ തമ്പി, എസ്.ശ്രീശാന്ത്, എം.ഡി.നിധീഷ്, കെ.എം.ആസിഫ്, അക്ഷയ് ചന്ദ്രൻ, പി.കെ.മിഥുൻ, അഭിഷേക് മോഹൻ, വിനൂപ് മനോഹരൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ എസ്. കുന്നുമ്മൽ, എസ്.മിഥുൻ, വത്സൽ ഗോവിന്ദ്, കെ.ജി.റോജിത്ത്, എം.പി.ശ്രീരൂപ്.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .