മുംബൈ: സഞ്ജു സാംസണിനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജു ഇടം നേടിയത്.
ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് വീണ്ടും ഇന്ത്യൻ ടീമിലടീമിലേക്ക് വഴി തെളിച്ചത് . വരുൺ ചക്രവർത്തിയും ദീപക് ചാഹറും ട്വന്റി-20 ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം, ഋഷഭ് പന്തിനെ ഏകദിന, ട്വന്റി-20 ടീമിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ടെസ്റ്റിൽ അദ്ദേഹത്തെ നിലനിർത്തിയിട്ടുണ്ട്. പരിക്കേറ്റ രോഹിത് ശർമയും ഇഷാന്ത് ശർമയും ടീമിൽ ഇടം നേടിയില്ല.
ടെസ്റ്റ് ടീം: വിരാട് കോഹ്ലി, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ.എൽ. രാഹുൽ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, സാഹ, ഋഷഭ് പന്ത്, ജസപ്രിത് ബൂംറ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, നവദീപ് സെയ്നി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ, അശ്വിൻ, മൊഹമ്മദ് സിറാജ്
ഏകദിന ടീം: വിരാട് കോഹ്ലി, ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, കെ.ൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യൂസവേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രിത് ബൂംറ, മുഹമ്മദ് ഷമി, നവദീപ് സെയ്നി, ഷർദുൽ താക്കൂർ.
ട്വന്റി-20 ടീം: വിരാട് കോഹ്ലി, ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, യൂസവേന്ദ്ര ചാഹൽ, ജസ്പ്രിത് ബൂംറ, മുഹമ്മദ് ഷമി, നവദീപ് സെയ്നി, ഡി. ചാഹർ, വരുൺ ചക്രവർത്തി.
More Stories
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം