സ്പോർട്സ് ഡെസ്ക്
അഹമ്മദാബാദ്∙ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 2022 ഐപിഎൽ ഫൈനലിലെ എതിരാളികൾ വീണ്ടും ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ റോയൽസിന്റെ മധുരപ്രതികരം. ഹാർദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടെറ്റൻസിനെ മൂന്നു വിക്കറ്റിനു തകർത്താണ് മലയാളി താരം സഞ്ജു സാംസന്റെ നേതൃത്തിലുള്ള രാജസ്ഥാൻ റോയൽസ് വിജയിച്ചത്. ഗുജറാത്ത് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്, ക്യാപ്റ്റൻ സഞ്ജു സാംസൺ (32 പന്തിൽ 60), ഷിമ്രോൺ ഹെറ്റ്മയർ (26 പന്തിൽ 56*) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത്, 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 177 റൺസെടുത്തത്. അവസാന ഓവറുകളിൽ തകർത്തടിച്ച ഡേവിഡ് മില്ലർ (30 പന്തിൽ 46), ഓപ്പണർ ശുഭ്മാൻ ഗിൽ (34 പന്തിൽ 45) എന്നിവരുടെ ബാറ്റിങ്ങാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ വൃദ്ധിമാൻ സാഹയെ (3 പന്തിൽ 4) ട്രെന്റ് ബോൾട്ട് മടക്കി. പിന്നീടെത്തിയ സായ് സുദർശനും (19 പന്തിൽ 20) ഗില്ലും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയെങ്കിലും അഞ്ചാം ഓവറിൽ സായ്‌യെ ബട്‌ലറും സഞ്ജുവും ചേർന്ന് റണ്ണൗട്ടാക്കി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (19 പന്തിൽ 28) ഗില്ലുമാണ് ഗുജറാത്ത് ഇന്നിങ്സിന്റെ നട്ടെല്ല്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 59 റൺസ് കൂട്ടിച്ചേർത്തു. 11–ാം ഓവറിൽ ഹാർദിക്കിനെ പുറത്താക്കി ചെഹലാണ് കൂട്ടുകെട്ട് പൊളിച്ചത്.
ഇതിനുശേഷമെത്തിയ ഡേവിഡ് മില്ലറും തകർത്തടിച്ചതോടെ ഗുജറാത്തിനു മാന്യമായ സ്കോർ നേടാനായി. രണ്ടു സിക്സും മൂന്നും ഫോറും അടങ്ങുന്നതായിരുന്നു മില്ലറിന്റെ ഇന്നിങ്സ്. അവസാന ഓവറിൽ സന്ദീപ് ശർമയാണ് മില്ലറിനെ പുറത്താക്കിയത്. അഭിനവ് മനോഹർ (13 പന്തിൽ 27), റാഷിദ് ഖാൻ (1 പന്തിൽ 1), രാഹുൽ തെവാത്തിയ (1 പന്തിൽ 1*) അൽസാരി ജോസഫ് (0*) എന്നിങ്ങനെയാണ് മറ്റു ഗുജറാത്ത് ബാറ്റർമാരുടെ സ്കോറുകൾ. രാജസ്ഥാനായി സന്ദീപ് ശർമ രണ്ടു വിക്കറ്റും ട്രെന്റ് ബോൾട്ട്, ആദം സാംപ, യുസ്‌വേന്ദ്ര ചെഹൽ, എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .