നിതിൻ ജോസ്
മറഡോണയുടെ പിൻഗാമികൾക്ക് വീണ്ടുമൊരു വേൾഡ് കപ്പ് എന്ന മോഹം സാക്ഷാത്കരിക്കാൻ വേണ്ടി വന്നത് നീണ്ട 36 വർഷങ്ങൾ..
ബാറ്റിസ്റ്റുട്ടയും ക്രെസ്‌പോയും ഒർട്ടഗൊയും റോബർട്ടോ അയാളെയും അയ്മറും കളിക്കുമ്പോൾ ആരാധിച്ചു തുടങ്ങിയ എന്നിലെ അര്ജന്റീന ആരാധകന് ഈ നിമിഷങ്ങൾ സ്വപ്നതുല്യമാണ്..
കാത്തിരിപ്പിന്റെ കുറെ വർഷങ്ങൾ..
2002 ൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ട ടീമായി വന്നു ആദ്യ റൗണ്ടിലെ പുറത്താകൽ..
റിക്ൽമിയുടെ ചിറകിലേറി കുതിച്ച,മെസ്സി അവതരിച്ച 2006 വേൾഡ് കപ്പ്..
ക്വാർട്ടറിൽ ജർമനിയോട് പരാജയപെട്ടപ്പോൾ ദൗർഭാഗ്യത്തെയും പെക്കർമാൻ നടത്തിയ സബ്സ്റ്റിസ്റ്റുഷെനെയും പഴിക്കാൻ ആയിരുന്നു വിധി..
2010 ൽ വീണ്ടും ക്വാർട്ടറിൽ ജർമനിയോട് തോൽവി..
2014 പ്രതീക്ഷകൾ വാനോളം ഉയർത്തിയ മറ്റൊരു വേൾഡ് കപ്പ്… പക്ഷേ ഫൈനലിൽ കപ്പിനും ചുണ്ടിനും ഇടയിൽ എക്സ്ട്രാ ടൈമിൽ മരിയ ഗോറ്റ്സെ നേടിയ ഒറ്റ ഗോളിൽ വീണ്ടും നിരാശ..
2018 ൽ പ്രീകാർട്ടിൽ ഫ്രാൻസിനോട് തോറ്റു മടങ്ങാൻ ആയിരുന്നു വിധി..
ഇത്തവണ ഏറെ പ്രതീക്ഷകളോടെയാണ് ലോക കപ്പിനെ വരവേറ്റത്. കുറെ വർഷങ്ങളക്ക് ശേഷം മെസ്സി എന്ന കേന്ദ്രബിന്ദുവിനെ ഡിപെൻഡ് ചെയ്യാതെ അർജന്റീന എന്ന ടീം വാർത്തെടുത്ത ലയണൽ സ്കോലോനി എന്ന തന്ത്രഞ്ജനിലെ വിശ്വാസമായിരിക്കാം.. എല്ലാം അവസാനിക്കാറായി എന്ന് കരുതിയിടത്തു നിന്ന് ഈ ടീമിനെ പിടിച്ചു ഉയർത്താൻ മെസ്സി എന്ന മിശിഹാ ഉണ്ടെന്നുള്ള അഹങ്കാരമായിരിക്കാം..
ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോൽവി..
പക്ഷെ പ്രതീക്ഷകൾ കൈ വിട്ടിരുന്നില്ല..
അല്ലേലും ഫൈനൽ വിസിൽ എന്ന അവസാന നിമിഷം വരെ ഇരു ടീമിനും നൽകുന്ന പ്രതീക്ഷയാണല്ലോ ഫുട്ബോൾ എന്ന മാന്ത്രികകളിയെ ആവേശകരമാക്കുന്നത്
.
“ഈ ടീമിനെ നിങ്ങൾക്ക് വിശ്വസിക്കാം
ഞങ്ങൾ നിങ്ങളെ നിരാശപ്പെടുത്തില്ല “
ആദ്യ മത്സരം അപ്രതീക്ഷിതമായി സൗദിയോട് തോറ്റപ്പോൾ മെസ്സിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു..
“ഇനിയുള്ള എല്ലാ മത്സരവും ഞങ്ങൾക്ക് ഫൈനൽ ആയിരിക്കും” എമിലിയാനോ മാർട്ടിനെസ്.
അതെ ഞങ്ങൾ ആരാധകർക്കും എല്ലാം ഫൈനൽ തന്നെ ആയിരുന്നു..
മെക്സിക്കോയെയും പോളണ്ടിനെയും ഈരണ്ടു ഗോളുകൾക്ക് തോൽപിച്ചു ഗ്രൂപ്പ് ചാമ്പ്യൻമാരായി തന്നെ പ്രീ ക്വാർട്ടേറിലേക്ക്…
പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയക്കെതിരെ മെസ്സിയുടെയും ആൽവരേസിന്റെയും ഗോളിൽ വിജയം..
ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ നെത്ർലൻഡ്‌സിനെതിരെ വിജയം….
സെമിയിൽ കഴിഞ്ഞ വേൾഡ് കപ്പിൽ ക്രൊയേഷ്യയെടേറ്റ 3-0 പരാജയത്തിന് അതെ മാർജിനലിൽ പകരം വീട്ടി അവരെ തോൽപിച്ചു ഫൈനലിലേക്ക്..
ആവേശമേറിയ ഫൈനലിൽ ഫ്രാൻസിനെതിരെ 3-3 സമനിലയ്ക്കു ശേഷം പെനാൽറ്റി ഷൂട്ട് ഔട്ടിൽ 36 വർഷത്തെ വരൾച്ചക്ക് അറുതി വരുത്തിക്കൊണ്ട് മെസ്സിയും സംഘവും ലുസൈലിൽ സ്വപ്നനേട്ടത്തിലേക്ക് ….
എമിലിയാനോ നിങ്ങൾ നടത്തിയ എണ്ണം പറഞ്ഞ സേവുകൾ ഇല്ലായിരുന്നെങ്കിൽ.. അതോർക്കാൻ കൂടെ വയ്യ.. നെതർലൻഡ്‌സിനെതിരെ ഷൂട്ട് ഔട്ടിൽ നടത്തിയ പെനാൽറ്റി സേവ്, ഫൈനലിലെ പെനാൽറ്റി സേവ് അതിലുപരി വൺ ഓൺ വൺ സിറ്റുവേഷണലിൽ എക്സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിൽ കോലൊ മൗനി യുടെ ഷോട്ട് സേവ് ചെയ്തത്…
എൻസോ ഫെർണാണ്ട്‌സ്, ജൂലിയൻ അൽവരെസ്, റൊമേറോ നിങ്ങളിലാണ് ഇനി ഞങ്ങളുടെ സ്വപ്നങ്ങൾ നിറം പിടിക്കുന്നത്…
ഡി പോൾ, മാക്അലിസ്റ്റർ, പരഡേസ് മധ്യനിരയിൽ നിങ്ങൾ ആയിരുന്നു ഞങ്ങളുടെ എനർജി..
ഇനിയൊരു അംഗത്തിന് ബാല്യം ഉണ്ടോ എന്നും നെറ്റി ചുളിച്ച വിമർശകരുടെ വായടപ്പിച്ച് പ്രതിരോധ കോട്ടകെട്ടിയ ഓട്ടോമെന്റി നിങ്ങളായിരുന്നു ഞങ്ങളുടെ ഫാബിയോ കാനവരോ..
വിങ്ങുകളിൽ തീ പിടിപ്പിച്ച അക്യുന, മോളിന,മോന്റിയേൽ ടാഗ്ലിയഫീക്കോ.. നന്ദി ലിസാൻഡ്രോ നിങ്ങളുടെ ഡച്ചു പടക്കെതിരെയുള്ള ആ സേവിന്…
എയ്ഞ്ചൽ ഡി മരിയ .. നിങ്ങൾ ഒരു മാലാഖയാണ്.. 2014 ലെ ഫൈനലിൽ ഞങ്ങൾ ഏറ്റവും മിസ്സ് ചെയ്‌തത് നിങ്ങളെയാണ്..
അത് നിങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.. കഴിഞ്ഞവർഷത്തെ കോപ്പ
ഫൈനലിലെ ഗോൾ.. ഇപ്പോൾ വീണ്ടും ഫൈനലിലെ ഗോളും അതിനുമുമ്പ് നേടിയ പെനാൽറ്റിയും..
ഫുട്ബോൾ കൊണ്ട് കവിത രചിക്കുന്ന മെസ്സി എന്ന മായാജാലക്കാരൻ..മെസ്സിയെ പൂട്ടും എന്ന് പറഞ്ഞവർക്കെല്ലാം മറുപടി കൊടുത്തുകൊണ്ട് നിങ്ങൾ ആറാടുകയായിരുന്നല്ലോ.. ഏഴു ഗോളുകളും മൂന്ന് അസിസ്റ്റും.. എന്ത് കൊണ്ട് നിങ്ങൾ ഫുട്ബാൾ രാജാവ് ആണെന്ന് അടിവരയിടുന്നു ക്രൊയേഷ്യക്കെതിരെ ഗ്വാർഡിയോളിനെ കടന്നു ആൽവരെസിന് നൽകിയൊരു അസ്സിസ്റ്റ്ന്റെ ഹാങ്ങ് ഓവർ ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
എല്ലാറ്റിനുമുപരി ഞങ്ങൾ ആൽബിസെലസ്റ്റുകൾ കടപ്പെട്ടിരിക്കുന്നത് നിങ്ങളോടാണ് ആശാനേ. 2018ലെ ലോകകപ്പ് തോൽവിക്ക് ശേഷം ചിന്നഭിന്നമായി പോയ ഒരു ടീമിനെ ഉടച്ചു വാർത്തെടുത്ത് ആദ്യം കോപ്പ.. പിന്നെ ഇപ്പോൾ ലോകകപ്പും നേടി തന്നതിന്..”Gracias” Lionel Scolani..
Vamos Argentina 💙💙
✒️✒️നിതിൻ ജോസ് നടുപടവിൽ
More Stories
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്
ഏകദിനത്തില് ഏറ്റവും കൂടുതല് സെഞ്ച്വറി നേടിയ താരമായി കോഹ്ലി
ആവേശപ്പോരിൽ കുവൈറ്റിനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് ഫുട്ബോൾ കിരീടം