നിതിൻ ജോസ്
ഖത്തർ ഫുട്ബോൾ ലോകകപ്പ് ആരംഭിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ന് പരിചയപ്പെടുത്തുന്നത് ഗ്രൂപ്പ് ഇ ഗ്രൂപ്പ് എഫ് എന്നിവയിലെ ടീമുകളെയാണ്
ഗ്രൂപ്പ് ഇ
ശക്തരായ ജർമനിയും സ്പെയിനും നേർക്കുനേർ വരുന്ന ഇ ഗ്രൂപ്പിൽ ജപ്പാനും കോസ്റ്ററിക്കയുമാണ് മറ്റു രണ്ടു ടീമുകൾ.
നാലു തവണ കിരീടം നേടിയിട്ടുള്ള ജർമ്മനി മനുവേൽ ന്യൂയറിന്റെ നേതൃത്വത്തിൽ മികച്ച ഒരു സ്‌ക്വാഡ്മായി ആണ് ഖത്തറിൽ എത്തുക.. തോമസ് മുള്ളേറും സെർജി ഗ്നബ്രിയും ലിറോയി സാനെയും അടങ്ങുന്ന മുന്നേറ്റനിരയും, മധ്യനിരയിൽ ഗുണ്ടോഗനും കിമ്മിച്ചും ഹവേർട്സും ഗോറ്റ്സകയും പ്രതിരോധനിരയിൽ റൂഡിഗറും സുലേയും കെഹ്ററും അണിനിരക്കുബോൾ അവർ എതിരാളികളുടെ പേടിസ്വപ്നമായി മാറുന്നു.. ബഹുപൂരിപക്ഷം താരങ്ങളും ബയേൺമ്യുനിച്ചിലും ഡോർട്മുണ്ടിലുമായി ഒരുമിച്ചു കളിക്കുന്നതും അവരുടെ പ്ലസ് പോയിന്റാണ്..
ലൂയിസ് എൻട്രികെ പരിശീലിപ്പിക്കുന്ന സ്പെയിൻ കൂടി ആകുമ്പോൾ ഇ ഗ്രൂപ്പ് ശ്രദ്ധാകേന്ദ്രമാകുന്നു. ടീം പ്രഖ്യാപിച്ചപ്പോൾ സെർജിയോ റാമോസിനെയും ഡി ഗിയയെയും ഒഴിവാക്കി കോച്ച് ഞെട്ടിച്ചെങ്കിലും സെർജിയോ ബുസ്ക്കറ്റ് നയിക്കുന്ന അവരുടെ ടീമിൽ അൽവാരൊ മൊറാട്ടയും അൻസു ഫാത്തിയും ഫെറാൻ ടോറസും പെഡ്രിയും ഗാവിയും ജോഡി ആൽബയും എറിക് ഗാർഷ്യയും കളിക്കുമ്പോൾ തീ പാറുന്ന പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നുറപ്പ്.
പി എസ് ജി ഗോൾകീപ്പർ കൈലർ നവാസിന്റെ തുടർച്ചയായ മൂന്നാം വേൾഡ് കപ്പ് കളിക്കുന്ന കോസ്റ്ററിക്കായും ഏഷ്യൻ ശക്തികളായ ജപ്പാനും അട്ടിമറി പ്രതീക്ഷയോടെ ആണ് ഈ ഗ്രൂപ്പിൽ മറ്റുരയ്ക്കുന്നത്..
ഗ്രൂപ്പ് എഫ്
നിലവിലെ റണ്ണേഴ്സ്പ്പായ ക്രൊയേഷ്യയും ബെൽജിയമും കാനഡയും മൊറൊക്കോയും എഫ് ഗ്രൂപ്പിൽ ഏറ്റുമുട്ടുന്നു..
നിലവിൽ ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയം ആണീഗ്രൂപ്പിലെ ശക്തർ. ക്യാപ്റ്റൻ എയ്ഡൻ ഹസാർഡ് നയിക്കുന്ന അവരുടെ മുന്നേറ്റ നിരയിൽ റൊമേലു ലുക്കാക്കുവും തോഗൻ ഹസാഡും ബാറ്റ്ശുയിയും ബൂട്ട് കെട്ടുമ്പോൾ സൂപ്പർതാരം കെവിൻ ഡിബ്രുയിനെ നയിക്കുന്ന മധ്യനിരയിൽ വിട്സലും കാറസ്കോയും പ്രതിരോധ നിരയിൽ വെർടോഗനും അൽഡർവെയ്ടും ഗോൾ വലയ്ക്കു മുന്നിൽ തിബോ കോർട്ടോയും എത്തുമ്പോൾ അവർ മികച്ച ടീമായി മാറുന്നു..
ലുക്കാ മോഡ്രിച്ചിന്റെ നേതൃത്വത്തിൽ എത്തുന്ന ക്രൊയേഷ്യയാണ് ഈ ഗ്രൂപ്പിലെ മറ്റൊരു ശക്തമായ ടീം. ഇവാൻ പെരിസിച്ചും കോവാസിച്ചും ബ്രോസോവിക്കും അടങ്ങുന്ന അവർക്ക് കഴിഞ്ഞ വേൾഡ് കപ്പിലെ പ്രകടനം ആവർത്തിക്കാൻ ആകുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. യോഗ്യത റൗണ്ടിൽ കോൺകോഫിൽ മെക്സിക്കോക്കും അമേരിക്കയ്ക്ക്ക്കും മുമ്പിൽ ഒന്നാമതായി എത്തിയ കാനഡയാണ് മറ്റൊരു ടീം. ബയൺ മ്യൂണിച്ച് താരം അൽഫോൻസ് ഡേവിസ് ആണ് അവരുടെ ടീമിലെ ശ്രദ്ധകേന്ദ്രം.
അച്ചറഫ് ഹകിമിയും ഹക്കിം സിയേച്ചും യുസേഫ് എൻ നസ്രിയും അണിനിരക്കുന്ന മൊറൊക്കോ കൂടിയാകുമ്പോൾ ബെൽജിയത്തിനും ക്രൊയേഷ്യക്കും കാര്യങ്ങൾ എളുപ്പമാകില്ല.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .