നിതിൻ ജോസ്
ഗ്രൂപ്പ് ജി
ഫുട്ബോൾ രാജാക്കന്മാരായ ബ്രസീലിന്റെ ഗ്രൂപ്പ് എന്ന നിലയിൽ ശ്രദ്ധ നേടിയ ജി ഗ്രൂപ്പിൽ സ്വിസ്റ്റർലൻഡും സെർബിയയും കാമറൂണുമാണ് മറ്റു ടീമുകൾ.
ആറാം വേൾഡ് കപ്പ് ലക്ഷ്യമിട്ടുവരുന്ന കാനറികളെ അവരുടെ വെറ്ററൻ ഡിഫെൻഡർ തിയാഗോ സിൽവ നയിക്കുന്നു.ക്യാപ്റ്റനൊപ്പം മറ്റൊരു വെറ്ററൻ താരം ഡാനി അൽവേസും, മിലിറ്റവോയും, മാർക്കിഞ്ഞോയും ഡാനിലോയും അവരുടെ പ്രതിരോധ കോട്ട കാക്കുമ്പോൾ അലിസ്സണും എഡേഴ്സണുമാണ് പ്രധാന ഗോൾ കീപ്പർമാർ. മധ്യനിരയിൽ കസെമീറോയും ഫ്രഡും ഫാബിഞ്ഞോയും പന്ത് തട്ടുമ്പോൾ മുന്നേറ്റ നിരയിൽ നെയ്മർ, ജീസസ്, വിനിഷ്യസ് ജൂനിയർ, ആന്റണി, റാഫിഞ്ഞ, മാർട്ടിനെല്ലി, റോഡിഗ്രോ അടക്കം ഒരു പിടി മികച്ച താരങ്ങൾ അവർക്കുണ്ട്.
പരിചയ സമ്പന്നരായ താരങ്ങൾക്കൊപ്പം മികച്ച യുവനിരയും ചേർന്നതാണ് അവരുടെ ലൈൻ അപ്പ്. ലിവർപൂൾ സ്‌ട്രൈക്കർ ഫിർമിനോ പോലൊരു താരത്തിന് ടീമിൽ ഇടം പിടിക്കാൻ സാധിക്കാതെ പോയത് അവരുടെ ടീം ഡെപ്ത് ചൂണ്ടികാട്ടുന്നു.
ഗ്രെനിത് സക്കയുടെ നേതൃത്വത്തിൽ എത്തുന്ന സ്വിസ്റ്റർലൻഡ് ആണ് മറ്റൊരു പ്രമുഖ ടീം.. യാൻ സോമ്മർ, സക്കിരി അടക്കം ഒരുപിടി മികച്ച താരങ്ങൾ ഉള്ള അവർ നിലവിലെ ഫിഫ റാങ്കിങ്കിൽ പതിനഞ്ചാം സ്ഥാനത്താണ്. മറ്റൊരു യൂറോപ്യൻ ടീമായ സെർബിയയും അട്ടിമറി പ്രതീക്ഷയിൽ ആണ് എത്തുന്നുന്നത്.ജുവന്റ്‌സ് സ്‌ട്രൈക്കർ വ്ലഹോവിക്, അയാക്സ് താരവും സെർബിയൻ ക്യാപ്റ്റനും ആയ ഡ്യൂസൻ റ്റാഡിക്ക്, മുൻ റയൽ മാഡ്രിഡ് താരം ലുക്കാ ജോവിക്, അടക്കം മികച്ച താരങ്ങൾ അവർക്കായി കളിക്കുന്നു. ആഫ്രിക്കൻ ശക്തികളായ കാമറൂണും എത്തുമ്പോൾ ജി ഗ്രൂപ്പ് ആവേശപോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നുറപ്പിക്കാം. ബയേൺ സ്‌ട്രൈക്കർ ചുപ്പോ മോട്ടിങ് ആണ് റോജർ മില്ലയുടെയും സാമൂവൽ ഏറ്റുവിന്റെയും പിന്മുറക്കാരിലെ ശ്രേദ്ധേയ സാന്നിധ്യം.
ഗ്രൂപ്പ് എച്
ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗലും,ഉറുഗ്യെയും, ഘാനയും, സൗത്ത് കൊറിയയും എച് ഗ്രൂപ്പിൽ നേർക്കുനേർ വരുന്നു.
ക്യാപ്റ്റൻ റൊണാൾഡോയുടെ പരിക്കും ഫോം ഇല്ലായ്മയും പറങ്കിപടയ്ക്ക് തലവേദന ആകുമ്പോഴും നിർണ്ണായക മത്സരങ്ങളിൽ അദേഹത്തിന്റെ മികച്ച റെക്കോർഡ് അവർക്കു പ്രതീക്ഷ നൽകുന്നു.. ജാവോ ഫെലിക്സും ആൻഡ്രേ സിൽവയും ക്യാപ്റ്റനൊപ്പം മുൻനിരയിൽ കളിക്കുമ്പോൾ ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, വിട്ടിഞ്ഞ എന്നിവരാണ് മധ്യനിരയിലെ പ്രമുഖർ. വെറ്ററൻ താരം പെപെ നയിക്കുന്ന പ്രതിരോധനിരയിൽ കാൻസലോ, നുനോ മെൻഡസ്, റുബൻ ഡയസ് എന്നിവർ ബൂട്ട് കെട്ടുന്നു.
ലാറ്റിൻ അമേരിക്കൻ ശക്തികളായ ഉറുഗ്വായ് ആണ് എച് ഗ്രൂപ്പിലെ മറ്റൊരു ബലവാന്മാർ. സുവരെസും കവാനിയും ഡാർവിൻ നുനെസും അടങ്ങുന്ന മുന്നേറ്റ നിരയും റയൽ താരം ഫെഡററിക് വാൽവേർദേ, ടോട്ടൻഹാം താരം ബെന്റൻകുർ ബാർസ താരം അറജുയോ, ക്യാപ്റ്റൻ ഡിയെഗോ ഗോഡിൻ തുടങ്ങിയവർ അവരുടെ ടീമിനെ താരസമ്പന്നമാക്കുന്നു. സൺ ഹുങ് മിൻ നയിക്കുന്ന ഏഷ്യൻ ശക്തികളായ സൗത്ത് കൊറിയയുംതോമസ് പാർട്ടി, ഇനാക്കി വില്യംസ് എന്നിവർ അടങ്ങുന്ന ആഫ്രിക്കൻ കരുത്തർ ഘാനയും എച് ഗ്രൂപ്പിൽ പോർച്ചുഗലിനും ഉറുഗ്വായിക്കും കനത്ത വെല്ലുവിളി ഉയർത്തുന്നു..
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .