നിതിൻ ജോസ്
ഇന്ന് നമുക്ക് C യിലെയും ഗ്രൂപ്പ് D യിലെയും ടീമുകളെ പരിചയപ്പെടാം
ഗ്രൂപ്പ് C
സി ഗ്രൂപ്പിൽ അർജന്റീനയും പോളണ്ടും മെക്സിക്കോയും സൗദി അറേബ്യയും ഏറ്റുമുട്ടുന്നു.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ എത്തുന്ന അര്ജന്റീനയുടെ സാന്നിധ്യം സി ഗ്രൂപ്പിനെ ശ്രെദ്ധയേമാക്കുന്നു. മെസ്സി നയിക്കുന്ന അവരുടെ മുന്നേറ്റനിരയിൽ ഡിമരിയായും ലൗട്ടരോ മാർട്ടിനെസ്സും ഡിബാലയും ആൽവരസ്സും മധ്യനിരയിൽ ഡിപോളും പാരഡെസ്സും അണിനിരക്കുമ്പോൾ പ്രതിരോധകോട്ടയിൽ വെറ്ററൻ താരം ഓട്ടമെണ്ടിയോടപ്പം യുവതാരങ്ങളായ ലിസാൻഡ്രോ മാർട്ടിനെസ്സും ജുവാൻ ഫോയ്ത്തും ടാഗ്ലീഫികോയും കളിക്കുന്നു. ഗോൾ വലയ്ക്ക് മുന്പിൽ എമിലിയാനോ മാർട്ടിനെസുമെത്തുമ്പോൾ അവർ ശക്തരായ ടീമായി മാറുന്നു.
റോബർട്ട് ലേവെണ്ടോവെസ്കി നയിക്കുന്ന പോളണ്ടും സി ഗ്രൂപ്പിൽ മറ്റുരയ്ക്കുന്നു. 76 അന്താരാഷ്ട്ര ഗോളുകൾ നേടിയെങ്കിലും ലോകകപ്പിൽ ഒരു ഗോൾ എന്ന നേട്ടം ഇതുവരെ നേടാൻ കഴിയാത്ത ലേവെണ്ടോവിസ്കിക്കു ഇത്തവണ ആ നേട്ടം കൈവരിക്കാനാകുമോ എന്ന് ആരാധകർ കാത്തിരിക്കുന്നു . ജുവന്റ്‌സ് താരങ്ങളായ ഗോൾ കീപ്പർ szczesny യും ഫോർവേഡ് മിലിക് അടക്കം ഒരുപിടി മികച്ചതാരങ്ങൾ പോളിഷ് നിരയിൽ ബൂട്ട് കെട്ടുന്നു..
മുൻ അര്ജന്റീന കളിക്കാരനും കോച്ചും ആയ ജെരാർഡോ മാർട്ടിനെസ് പരിശീലിപ്പിക്കുന്നു മെക്സിക്കോ ആണ് ഇതേ ഗ്രൂപ്പിൽ കളിക്കുന്ന മറ്റൊരു ടീം. ഗില്ലേർമോ ഓചോവ, ഹെക്ടർ ഹെരേര, ഗുർഡാഡോ എന്നിവർ മെക്സിക്കൻ നിരയിലെ താരസാന്നിധ്യങ്ങൾ. ഏഷ്യൻ കരുത്തരായ സൗദി അറേബ്യയും കൂടിയെത്തുമ്പോൾ സി ഗ്രൂപ്പിലെ കോറം തികയുന്നു.
ഗ്രൂപ്പ് D
നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനൊപ്പം ഡെന്മാർക്കും ട്യൂണിഷ്യയും ഓസ്ട്രേലിയയുമാണ് ഈ ഗ്രൂപ്പിൽ കളിക്കുന്നത്..
ക്യാപ്റ്റനായും കോച്ചായും വേൾഡ് കപ്പ് നേടിയ ദിദിർ ദേഷാമപ്‌സ് പരിശീലിപ്പിക്കുന്ന ഫ്രാൻസ് ആണ് ഈ ഗ്രൂപ്പിലെ അതിശക്തർ. നിലവിലെ ബാലൻഡിയോർ ജേതാവ് ബെൻസമേയുടെ നേതൃത്വത്തിൽ ഉള്ള മുന്നേറ്റ നിരയിൽ എംബാപ്പയും ഗ്രീസ്മാനും ഡിംബാലയും കോമാനും ചേരുമ്പോൾ എതിർ ടീമുകളുടെ പ്രതിരോധനിരയ്ക്ക് പിടിപ്പതു പണിയാകുമെന്ന് ഉറപ്പ്. റയൽ മാഡ്രിഡിന്റെ യുവതാരം കാമവിങ്കയും റാബിയോട്ടും അടങ്ങുന്ന മധ്യനിരയും വരാനെയും കുണ്ടെയും പാവർഡും ഉപമെക്കാനോയും അടങ്ങുന്ന പ്രതിരോധനിരയും ഗോൾ കീപ്പർ ക്യാപ്റ്റൻ ഹുഗോ ലോറിസ് കൂടി ചേരുമ്പോൾ ഫ്രഞ്ച് പട മികവുറ്റ ടീമായി മാറുന്നു.
ലോകകപ്പിനു മുമ്പ് നടന്ന നേഷൻസ് കപ്പിൽ ഫ്രാൻസിനെ തകർത്ത ഡെന്മാർക്കും ഡി ഗ്രൂപ്പിനെ സജീവമാക്കുന്നു. നിലവിലെ ഫിഫ റാങ്കിങ്ങിൽ പത്താം സ്ഥാനത്തുള്ള അവരുടെ ടീമിൽ ക്രിസ്റ്റിൻ എറിക്സൺ, സൈമൺ കെർ, ബ്രത്വൈറ്റ്, ആൻഡ്രേസ് എറിക്സൺ എന്നിങ്ങനെ ഒരുപിടി മികച്ച താരങ്ങൾ കളിക്കുന്നു. മറ്റൊരു ടീമായ ആഫ്രിക്കൻ ശക്തികളായ ട്യൂണിഷ്യ ആരെയും അട്ടിമറിക്കാൻ കെല്പുള്ളവർ ആണ്. ഏഷ്യ ഓഷ്യാനെ പ്ലേ ഓഫ് കളിച്ചെത്തുന്ന ഓസ്ട്രേലിയ കൂടെ ആകുബോൾ ഈ ഗ്രൂപ്പിലും തീ പാറുന്ന പോരാട്ടങ്ങൾ കാണുമെന്നുറപ്പ്..
More Stories
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി കോഹ്ലി
ആവേശപ്പോരിൽ കുവൈറ്റിനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് ഫുട്ബോൾ കിരീടം