നിതിൻ ജോസ് (സ്പോർട്സ് റിപ്പോർട്ടർ)
ടോക്കിയോ: റിയോയിലെ വെള്ളി മെഡലിന് പിന്നാലെ ടോക്കിയോയില് വെങ്കല മെഡലുറപ്പാക്കി ഇന്ത്യയുടെ പിവി സിന്ധു. ഇന്ന് ചൈനയുടെ ഹേ ജിംഗ് ബിയോവോയ്ക്ക്തിരെ നേരിട്ടുള്ള ഗെയിമിലായിരുന്നു സിന്ധുവിന്റെ വിജയം. സ്കോര്: 21-13, 21-15
ആദ്യ ഗെയിമില് 4-0ന് സിന്ധു ലീഡ് jനേടിയെങ്കിലും ഹേ ബിംഗ് ജാവോ 5-5ന് മത്സരത്തിലൊപ്പമെത്തുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ബ്രേക്കിന് 11-8 ന്റെ നേരിയ ലീഡ് സിന്ധു നേടി. ഇടവേളയ്ക്ക് ശേഷം സിന്ധു തുടരെ പോയിന്റുകളുമായി 15-9ന്റെ ലീഡ് നേടി. മികവ് തുടര്ന്ന സിന്ധു 20-12ന് എട്ട് പോയിന്റുകള് സ്വന്തമാക്കിയ സിന്ധു ആദ്യ ഗെയിം 21-13ന് സ്വന്തമാക്കി.
രണ്ടാം ഗെയിമിലും സിന്ധു 4-0ന്റെ ലീഡ് നേടിയെങ്കിലും ചൈനീസ് താരം 5-4ന് ഒപ്പമെത്തുന്നതാണ് കണ്ടത്.
ആദ്യ ഗെയിമിലേത് പോലെ സിന്ധുവിന് രണ്ടാം ഗെയിമിന്റെ ബ്രേക്കിന് പോകുമ്ബോളും 11-8ന്റെ ലീഡ് നേടി. ഇടവേളയ്ക്ക് ശേഷം മൂന്ന് പോയിന്റുകള് തുടരെ നേടി ഹേ ബിംഗ് ജിയോവോ ഒപ്പമെത്തി മത്സരം കടുപ്പിച്ചു.
അതിന് ശേഷം മൂന്ന് പോയിന്റ് നേടി സിന്ധു തന്റെ ലീഡ് പുനഃസ്ഥാപിക്കുന്ന കാഴ്ചയാണ് കണ്ടത്. ആധിപത്യം തുടര്ന്ന സിന്ധു ഗെയിം 21-15ന് സ്വന്തമാക്കി മത്സരവും വെങ്കല മെഡലും സ്വന്തമാക്കി.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .