Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ഗോൾകീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷ്, ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര എന്നിവരടക്കം 12 പേരാണ് അവർഡിനർഹരായത്. ഈ മാസം 13-ന് പുരസ്കാരം സമ്മാനിക്കും. 35 താരങ്ങൾ അർജുന അവാർഡിനും അർഹരായി.
പാരലിമ്പ്യൻമാരായ അവാനി ലേഖര, സുമിത് അന്റിൽ, പ്രമോദ് ഭഗത്, കൃഷ്ണ നഗർ, മനീഷ് നർവാൾ, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോൾ താരം സുനിൽ ഛേത്രി, ഹോക്കി താരം മൻപ്രീത് സിങ് എന്നിവരും ഖേൽരത്ന പുരസ്കാരം നേടി.
മലയാളിയായ അത്ലറ്റിക്സ് കോച്ചുമാരായ ടിപി ഔസേപ്പും ആർ രാധാകൃഷ്ണൻ നായരും ദ്രോണാചാര്യ പുരസ്കാരത്തിന് അർഹരായി. കെസി ലേഖയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം.
ഖേൽരത്ന അവർഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ വെങ്കല മെഡൽ നേടുന്നതിന് ശ്രീജേഷിന്റെ സേവുകൾ നിർണായകമായിരുന്നു. കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജുമാണ് മുമ്പ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി താരങ്ങൾ.
ഖേൽരത്ന പുരസ്കാര ജേതാക്കൾ
1-നീരജ് ചോപ്ര (ജാവലിൻ ത്രോ)
2-രവി കുമാർ (ഗുസ്തി)
3-ലവ്ലിന (ബോക്സിങ്)
4-പി.ആർ.ശ്രീജേഷ് (ഹോക്കി)
5-അവാനി ലേഖര (പാരാ ഷൂട്ടിങ്)
6-സുമിത് അന്റിൽ (പാരാ അത്ലറ്റിക്സ്)
7-പ്രമോദ് ഭഗത് (പാരാ ബാഡ്മിന്റൺ)
8-കൃഷ്ണ നഗർ (പാരാ ബാഡ്മിന്റൺ)
9-മനീഷ് നർവാൾ (പാരാ ഷൂട്ടിങ്)
10-മിതാലി രാജ് (ക്രിക്കറ്റ്)
11-സുനിൽ ഛേത്രി (ഫുട്ബോൾ)
12-മൻപ്രീത് സിങ് (ഹോക്കി)
More Stories
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി കോഹ്ലി
ആവേശപ്പോരിൽ കുവൈറ്റിനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് ഫുട്ബോൾ കിരീടം