Times of Kuwait – കുവൈറ്റ് വാർത്തകൾ
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇനി പത്ത് ടീമുകളുടെ അങ്കം. അഹമ്മദാബാദും ലഖ്നൗവും ആസ്ഥാനമായുള്ള രണ്ട് പുതിയ ടീമുകളെ ഐപിഎൽ ഗവേണിങ് കൗൺസിൽ പ്രഖ്യാപിച്ചു.
യുഎഇയിൽ നടന്ന ലേലത്തിൽ 7090 കോടി രൂപയ്ക്ക് സഞ്ജീവ് ഗോയങ്ക നയിക്കുന്ന ‘ആർപിഎസ്ജി ഗ്രൂപ്പ്’ ലഖ്നൗ ഫ്രാഞ്ചൈസി സ്വന്തമാക്കി. സ്വകാര്യ ഇക്വിറ്റി ഫേം ആയ ‘സിവിസി കാപിറ്റൽ’ അഹമ്മദാബാദ് ടീമിനേയും നേടിയെടുത്തു. 5166 കോടി രൂപ മുടക്കിയാണ് സിവിസി അഹമ്മദാബാദ് ടീമിന്റെ ഉടമകളായത്.
ലേലത്തിൽ പങ്കെടുക്കാനായി 22 കമ്പനികളാണ് അപേക്ഷ നൽകിയിരുന്നത്. അതിൽ അഞ്ചു കമ്പനികളാണ് അവസാന റൗണ്ടിലെത്തിയത്. 2000 കോടി രൂപയായിരുന്നു ടീമുകളുടെ അടിസ്ഥാന വില. വമ്പൻമാരായ അദാനി ഗ്രൂപ്പ്, ടോറന്റ് ഗ്രൂപ്പ്, റിതി സ്പോർട്സ്, ഇംഗ്ലീഷ് പ്രീമിയർലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ഉടമകളായ ലാൻസർ ഗ്രൂപ്പ് (ഗ്ലേസർ കുടുംബം) എന്നിവരെയെല്ലാം പിന്നിലാക്കിയാണ് സിവിസിയും ആർപിഎസ്ജിയും ലേലത്തിൽ വിജയിച്ചത്.
നിലവിൽ ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്സ് ഹൈദാരാബാദ് എന്നീ ടീമുകളാണ് ഐപിഎല്ലിൽ മത്സരിക്കുന്നത്.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .