പി. ഉമേഷ് കുമാർ
പാരീസ്: ലോകമെമ്ബാടുമുള്ള ആരാധകര് പ്രതീക്ഷിച്ചത് പോലെ തന്നെ ലയണല് മെസിക്ക് 2022ലെ ‘ഫിഫ ദി ബെസ്റ്റ്’ പുരസ്കാരം.
കരീം ബെന്സമയെയും കിലിയന് എബാംപെയും മറികടന്നാണ് മെസ്സിയുടെ നേട്ടം. മികച്ച വനിതാ ഫുട്ബോളറായി സ്പാനിഷ് താരം അലക്സിയ പുതയസ് രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെട്ടു.അര്ജന്റീനക്ക് ലോകകിരീടം നേടിക്കൊടുത്ത ലിയോണല് സ്കലോണിയാണ് മികച്ച പരിശീലകന്.ഗോള്കീപ്പറായി എമിലിയാനോ മാര്ട്ടിന്സും തെരഞ്ഞെടുക്കപ്പെട്ടു.
ലോക ചാമ്ബ്യന്മാര് ഫിഫ പുരസ്കാര വേദിയിലും അജയ്യത തെളിയിച്ചു. മൊത്തം നാല് പുരസ്കാരങ്ങളാണ് അര്ജന്റീന നേടിയത്. ഖത്തര് ലോകകപ്പില്, അര്ജന്റീനയുടെ വിജയത്തിന് ആവേശം വിതറിയ അര്ജന്റീന ആരാധകരാണ് ഫിഫയുടെ ബെസ്റ്റ് ഫാന് പുരസ്കാരം നേടിയത്. സ്പാനിഷ് മുന്നേറ്റ നിരക്കാരി അലക്സിയ പുട്ടിയസ് തുടര്ച്ചയായി രണ്ടാം തവണയാണ് ഫിഫയുടെ മികച്ച വനിതാ താരമാകുന്നത്.
മികച്ച വനിതാ ഗോള്കീപ്പര് ആയി മേരി ഏര്പ്സും പരിശീലകയായി സറീന വീഗ്മാനും പുരസ്കാര പട്ടികയില് ഇടം നേടി. മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം ഭിന്നശേഷിക്കാരനായ മാര്ച്ചിന് ഒലസ്കി സ്വന്തമാക്കി.അന്തരിച്ച ഫുട്ബോള് ഇതിഹാസം പെലെയുടെ ഓര്മ്മകള് നിറഞ്ഞ പാരീസിലെ വേദിയിലാണ് ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങള് പ്രഖ്യാപിച്ചത്.
More Stories
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്
ഏകദിനത്തില് ഏറ്റവും കൂടുതല് സെഞ്ച്വറി നേടിയ താരമായി കോഹ്ലി
ആവേശപ്പോരിൽ കുവൈറ്റിനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് ഫുട്ബോൾ കിരീടം