സ്പോർട്സ് ഡസ്ക്
മാഞ്ചസ്റ്റര്‍: നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയല്‍ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്. അതും രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷം സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. അഞ്ച് മിനിറ്റുകള്‍ക്കിടെ മൂന്ന് ഗോളാണ് സിറ്റി നേടിയത്. സിറ്റി തോറ്റിരുന്നെങ്കില്‍ ലിവര്‍പൂളിന് (Liverpool) കിരീടമുയര്‍ത്താനുള്ള അവസരമുണ്ടായിരുന്നു. അവര്‍ വോള്‍വ്ഫിനെ 3-1ന് തോല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സിറ്റിയുടെ ജയം പ്രതീക്ഷകള്‍ അവസാനിപ്പിച്ചു.
സിറ്റിക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ 69 മിനിറ്റുകള്‍ പിന്നിടുമ്ബോള്‍ ആസ്റ്റണ്‍ വില്ല 0-2ന് മുന്നിലായിരുന്നു. മാറ്റി കാഷ്, ഫിലിപെ കുടിഞ്ഞോ എന്നിവരാണ് ഗോള്‍ നേടിയിരുന്നത്. എന്നാല്‍ ഗുണ്ടോഗന്റെ ഇരട്ട ഗോള്‍ സിറ്റിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 76-ാം മിനിറ്റിലായിരുന്നു ഗുണ്ടോഗന്റെ ആദ്യ ഗോള്‍. 78-ാം മിനിറ്റില്‍ റോഡ്രി ഒപ്പമെത്തിച്ചു. 81-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി ഗുണ്ടോഗന് സിറ്റിക്ക് കിരീടം സമ്മാനിച്ചു. 38 മത്സരങ്ങളില്‍ 93 പോയിന്റാണ് സിറ്റിക്കുള്ളത്.
ലിവര്‍പൂള്‍ 92 പോയിന്റുമായി രണ്ടാമതായി. വോള്‍വ്സിനെതിരെ ലിവര്‍പൂള്‍ മൂന്നാം മിനിറ്റില്‍ തന്നെ പിന്നിലായി. എന്നാല്‍ 24-ാം മിനിറ്റില്‍ സാദിയോ മാനെ ടീമിനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിക്കെ 84-ാം മിനിറ്റില്‍ മുഹമ്മദ് സലാ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. 89-ാം മിനിറ്റില്‍ ആന്‍ഡ്രൂ റോബേര്ട്സണ് പട്ടിക പൂര്‍ത്തിയാക്കിയെങ്കിലും സിറ്റി വിജയാഘോഷം തുടങ്ങിയിരുന്നു.
74 പോയിന്റുള്ള ചെല്‍സിയാണ് നാലാം സ്ഥാനത്ത്. 71 പോയിന്റുള്ള ടോട്ടന്‍ഹാം നാലാ സ്ഥാനത്താണ്. ഇവര്‍ യുവേഫ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടി. 69 പോയിന്റുള്ള ആഴ്സനല്‍ അഞ്ചാമതാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാം സ്ഥാനത്തും. ഇരുവരും യുവേഫ യൂറോപ്പ ലീഗ് കളിക്കും. ബേണ്‍ലി, വാറ്റ്ഫോര്‍ഡ്, നോര്‍വിച്ച് സിറ്റി എന്നിവര്‍ തരം താഴ്ത്തപ്പെട്ടു.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .