സ്പോർട്സ് ഡെസ്ക്
ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപ് ഫൈനലില്‍ മലയാളികള്‍ക്ക് മെഡല്‍ നേട്ടം. 17.03 മീറ്റര്‍ ദൂരം ചാടിയാണ് മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണ്ണം നേടിയത. ആദ്യ ശ്രമത്തില്‍ 14.62 മീറ്റര്‍ കണ്ടെത്താനാണ് എല്‍ദോസിന് സാധിച്ചത്. മൂന്നാം ശ്രമത്തിലാണ് മികച്ച ദൂരമായ 17.03 മീറ്റര്‍ താരം കണ്ടെത്തിയത്.
17.02 മീറ്റര്‍ ദൂരം ചാടിയിയാണ് അബ്ദുളള അബൂബക്കര്‍ വെളളി സ്വന്തമാക്കിയത്. തന്റെ അഞ്ചാം ശ്രമത്തിലാണ് മികച്ച ദൂരമായ 17.02 മീറ്റര്‍ അബൂബക്കര്‍ കണ്ടെത്തിയത്.
ഇന്ത്യയുടെ തന്നെ പ്രവീണ്‍ ചിത്രവേല്‍ നാലാം സ്ഥാനത്തെത്തി. 16.89 മീറ്റര്‍ ദൂരം ചാടിയാണ് താരം നാലാമതെത്തിയത്.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .