ന്യൂസ് ബ്യൂറോ, കുവൈറ്റ്
റിഗ്ഗയ് :ഹല സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ സെന്റർ ഷിഫ നട്സും ചേർന്നു നടത്തിയ കുവൈറ്റ് ചാമ്പ്യൻസ് ലീഗ് സീസൺ 4
ടൂർണ്ണമെന്റിൽ ടീം ആർ. സി. സി റിഗ്ഗയ് ജേതാക്കളായി,
റിഗ്ഗയ് ആർ. സി. സി ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം മെൻ ഇൻ ബ്ലൂ വിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആർ സി സി ജേതാക്കളായത്.
ഫൈനലിൽ ശ്രദ്ധേയ പ്രകടനത്തോടെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം ആർ സി സി യുടെ ഉബൈസ് ഏറ്റുവാങ്ങി. സാജിദ് കലാം ഫ്രൈഡേ കോർട്ട് മാൻ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുത്തു.
ടൂർണമെന്റിലെ മികച്ച ബാറ്ററായി സാജിദ് കലാം മികച്ച ബൗളറായി കൃഷ്ണ ബിൽഫിംഗർ മികച്ച വിക്കെറ്റ് കീപ്പർ നവീജ് പുത്തൻപുരയിൽ എന്നിവരെ തിരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ഹലാ മെഡിക്കൽ സെന്റർ ഓപ്പറേഷൻ മാനേജർ പ്രവീൺ ഷിഫ നട്സ് മാനേജിങ് ഡയറക്ടർ ശിഹാബ് എന്നിവർ വിതരണം ചെയ്തു.
കെ എം സി സി ഖൈതാൻ മുൻ പ്രസിഡന്റ് സലീം കൊടുവള്ളി, ശുഹൈബ് കണ്ണൂർ, കെ എം സി സി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ സി എൽ മാനേജർ മുസ്തഫ ,സെക്രട്ടറി ഷംനാസ് മഠത്തിൽ എന്നിവർ സന്നിഹിതരായിരുന്നു .
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .