സ്പോർട്സ് ഡെസ്ക്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലിലേക്ക്. ജംഷഡ്പൂരിനെതിരെ ഇന്ന് നടന്ന രണ്ടാം പാദം 1-1 സമനിലയില്‍ അവസാനിച്ചെങ്കിലും ഇരുപാദങ്ങളിലുമായി 2-1 എന്ന ഗോള്‍ നിലയില്‍ ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് കടന്നു. മത്സരത്തിന്റെ 18ാം മിനിറ്റില്‍ ലൂണ നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ആദ്യ മിനിറ്റുകളില്‍ തന്നെ മികച്ച രണ്ട് അവസരങ്ങളാണ് ബാസ്റ്റേഴ്സിന് ലഭിച്ചിരുന്നത്. വാസ്കസിനും ഡയസിനുമായിരുന്നു അത് ലഭിച്ചത്.
രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റിന് മുന്നില്‍ നിന്ന് അവസരം മുതലെടുത്ത് ജംഷ്ഡ്പൂര്‍ താരം പ്രണോയ് ഹാല്‍ദര്‍
സ്കോര്‍ ചെയ്യുകയായിരുന്നു. പക്ഷേ ആദ്യ പാദത്തിലെ ഒരു ഗോള്‍ മുന്‍തൂക്കത്തില്‍ ഒടുവില്‍ ബ്ലാസ്റ്റേഴ്സ് ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കുകയായിരുന്നു. ഐഎസ്എല്ലില്‍ ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഫൈനലിലെത്തുന്നത്. അവസാനമായി ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത് 2016 ലാണ്. മാര്‍ച്ച് 20നാണ് ഫൈനല്‍.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .