Times of Kuwait
മഡ്ഗാവ്: ഇന്ത്യന്‍ ഫുട്ബാളിെന്റ മുഖഛായ മാറ്റിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിെന്റ (ഐ.എസ്.എല്‍) പുതിയ സീസണിന് വെള്ളിയാഴ്ച കിക്കോഫ്.
എട്ടാം സീസണിലെ മത്സരങ്ങള്‍ക്കാണ് വൈകീട്ട് 7.30ന് കേരള ബ്ലാസ്റ്റേഴ്സ്-എ.ടി.കെ മോഹന്‍ ബഗാന് മത്സരേത്താടെ തുടക്കമാവുക.
കോവിഡ് കാരണം കഴിഞ്ഞ സീസണിലെ പോലെ ഹോം ആന്‍ഡ് എവേ സംവിധാനം ഒഴിവാക്കി ഗോവയിലെ മൂന്നു മൈതാനങ്ങളിലായാണ് ഇത്തവണ ഐ.എസ്.എല്‍. പങ്കെടുക്കുന്ന 11 ടീമുകളും ഗോവയില്‍ തന്നെ തങ്ങി മത്സരങ്ങളില്‍ പങ്കെടുക്കും. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയം, വാസ്കോയിലെ തിലക് മൈതാന്‍ എന്നിവിടങ്ങളിലാവും ഐ.എസ്.എല്‍ ആരവങ്ങളുയരുക.
എട്ടാം സീസണിലെ ആദ്യ പത്തു റൗണ്ട് മത്സരങ്ങളുടെ ഫിക്സ്ചറാണ് നിലവില്‍ പ്രഖ്യാപിച്ചത്.
നിലവിലെ ജേതാക്കളായ മുംബൈ സിറ്റി, മൂന്നു വട്ടം ചാമ്ബ്യന്മാരായ എ.ടി.കെ മോഹന്‍ ബഗാന്, രണ്ടു തവണ കിരീടം നേടിയിട്ടുള്ള ചെന്നൈയ്ന് എഫ്.സി, ഒരു തവണ കപ്പടിച്ചിട്ടുള്ള ബംഗളൂരു എഫ്.സി, കേരളത്തിെന്റ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി ഗോവ, ഈസ്റ്റ് ബംഗാള്‍, ഹൈദരാബാദ് എഫ്.സി, ജാംഷഡ്പുര്‍ എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്.സി എന്നിവയാണ് ടീമുകള്‍.
ടീമില്‍ ആറു വിദേശികള്‍; കളത്തില്‍ നാലുമാത്രം
മുന്‍ സീസണുകളില്‍നിന്ന് വ്യത്യസ്തമായി വിദേശതാരങ്ങളുടെ എണ്ണം കുറച്ചതാണ് ഇത്തവണത്തെ ഐ.എസ്.എല്ലിെന്റ സവിശേഷത. ടീമിലെ പരമാവധി വിദേശ താരങ്ങളുടെ എണ്ണം ആറാണ്. ഇതില്‍ ഒരാള്‍ ഏഷ്യന്‍ ഫുട്ബാള്‍ കോണ്ഫെഡറേഷനില്നിന്നാവുകയും വേണം. ഒരു സമയം നാലു വിദേശതാരങ്ങള്‍ മാത്രമെ കളത്തിലിറങ്ങാവൂ. കഴിഞ്ഞ തവണ ഇത് യഥാക്രമം ഏഴും അഞ്ചുമായിരുന്നു. ഇന്ത്യന്‍ കളിക്കാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിനുവേണ്ടിയാണ് ഈ മാറ്റം.
ടീമുകളില്‍ തലമാറ്റം
കേരള ബ്ലാസ്റ്റേഴ്സ് അടക്കം ആറു ടീമുകള്‍ പുതിയ പരിശീലകനുമായാണ് സീസണിനെത്തുന്നത്. ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകാമാനോവിച്, ബംഗളൂരുവില്‍ മാര്‍കോ പെസ്സിയൗളി, ചെന്നൈയിനില്‍ ബൊസിദാര് ബാന്‍ഡോവിച്, ഒഡിഷയില്‍ കികോ റമിറെസ്, ഈസ്റ്റ് ബംഗാളില്‍ മനാലോ ഡയസ്, മുംബൈ സിറ്റിയില്‍ ഡെസ് ബക്കിങ്ഹാം എന്നിവരാണ് പുതിയ കോച്ചുമാര്‍. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് കഴിഞ്ഞ സീസണിനിടെ താല്‍ക്കാലിക കോച്ചായ ഖാലിദ് ജമീലിനെ മുഴുസമയ പരിശീലകനായി നിയമിക്കുകയും ചെയ്തു.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .